ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു.പൂപ്പാറ ചൂണ്ടൽ സ്വദേശി വേലുച്ചാമി യാണ് മരിച്ചത്.തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.പ്രദേശത്ത് എട്ടോളം കാട്ടാനകൾ നിലയുറപ്പിച്ചിട്ടുണ്ട്.മേഖലയിൽ പതിനാലോളം കാട്ടാനകൾ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹം സംഭവസ്ഥലത്തു നിന്നും മാറ്റാൻ കഴിഞ്ഞിട്ടില്ല.



