അടിമാലി ചീയപ്പാറയിൽ ആംബുലന്‍സ് ലോറിയുടെ പുറകിൽ ഇടിച്ച് അപകടം

Oct 6, 2025 - 13:31
 0
അടിമാലി ചീയപ്പാറയിൽ ആംബുലന്‍സ് ലോറിയുടെ പുറകിൽ ഇടിച്ച് അപകടം
This is the title of the web page

 കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറയിൽ ആമ്പുലൻസ് അപകടത്തിൽപ്പെട്ടു. രാജാക്കാട് നിന്നും രോഗിയുമായി പോയ ലൈഫ് കെയർ ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത്. ആർക്കും പരിക്കില്ല. തലനാരിഴക്കാണ് ആളപായം ഒഴിവായത്. 

രാജാക്കാടു നിന്ന് രോഗിയുമായി വന്ന ആംബുലന്‍സ് ചീയപ്പാറയില്‍ വെച്ച് അടിമാലിയില്‍ നിന്നുമെത്തിയ ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. ബസ് കയറി വരവെ ആംബുലന്‍സ് പെട്ടന്ന് ലോറിക്ക് പിറകില്‍ ഇടിക്കുകയായിരുന്നതായാണ് വിവരം. അപകടം സംഭവിച്ച ആംബുലന്‍സിലെ രോഗിയെ അടിമാലിയില്‍ നിന്നുമെത്തിയ മറ്റൊരു ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow