കട്ടപ്പന കൊച്ചുതോവാള മൂന്നാന പള്ളിപ്പടി മാവുങ്കൽ പടി റോഡിൻറെ ഉദ്ഘാടനം നടന്നു. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി റോഡിൻറെ ഉദ്ഘാടനം നിർവഹിച്ചു.കട്ടപ്പന നഗരസഭയിൽ നിന്നും 3 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നവീകരിച്ചത്
കട്ടപ്പന നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽപ്പെടുത്തി 3 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നവീകരിച്ചത്.റോഡിന്റെ ഉത്ഘാടനം നഗരസഭ ചെയർപേഴ്സൺ ബീന ടോമി നിർവ്വഹിച്ചു.
ഈ റോഡിൻ്റെ ഏറ്റവും ദുർഘടമായി കിടന്ന 60 മീറ്റർ ദൂരമാണ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. റോഡിൻറെ ദുരവസ്ഥ മനസ്സിലാക്കിയതോടെയാണ് കട്ടപ്പന നഗരസഭയിൽ നിന്നും തുക വകയിരുത്തി റോഡ് നവീകരിച്ചത്.
യോഗത്തിൽ PWD സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിബി പാറപ്പായിൽ അദ്ധ്യക്ഷനായിരുന്നു.കൗൺ സിലർ സിജു ചക്കും മൂട്ടിൽ, റേറാമി പാച്ചോലിൽ,തങ്കച്ചൻ കൈപ്പകശ്ശേരിൽ, ബിജു ചെരുവിൽ , തോമസ് മുഖാല, നോബിൾ മുന്നാ നപ്പളളിൽ തുടങ്ങി നിരവധിപ്പേർ പങ്കെടുത്തു.



