കട്ടപ്പന മൃഗാശുപത്രിയിൽ ഒരു വർഷക്കാലമായി ഡോക്ടർ ഇല്ലാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന മൃഗാശുപത്രി ഉപരോധിച്ചു
കട്ടപ്പന മുനിസിപ്പാലിറ്റിയിലെ 34 വാർഡിലെയുംക്ഷീര കർഷകരും വളർത്തുമൃഗസ്നേഹികളും മൃഗങ്ങൾക്ക് രോഗം വന്നാൽ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് കട്ടപ്പന നഗരത്തിലെ മ്യഗാശുപത്രിയെയാണ് രോഗംബാധിച്ച മൃഗങ്ങളെ കൊണ്ടുവന്നാൽഡോക്ടറില്ല എന്ന കാരണം പറഞ്ഞു മടക്കുകയാണ് പതിവ്.സർക്കാരിന്റെയും,നഗരസഭഅധികൃതരുടെ അനാസ്ഥ മൂലം താളം തെറ്റിയി രിക്കുകയാണ്.
ഒഴിവുകൾ നികത്തി ഡോക്ടർമാരെയും ജീവനക്കാരെയുംനിയമിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബി ജെ പി നേതാക്കൾ പറഞ്ഞു. നേതാക്കളായ ഒ ബി സി മോർച്ച ജില്ലാ പ്രസിഡന്റ് പി എൻ പ്രസാദ്, എം എൻ മോഹൻ ദാസ്,സുരേഷ് കുമാർ,മഹേഷ് കുമാർ,ഗോപി ഊളനി,സനോജ് സരസൻ ,സുധീഷ്,ഗൗതംകൃഷ്ണ,ബോണി ,പ്രസാദ് കുറ്റത്തിൽ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.



