പ്രധാനമന്ത്രിയുടെ 75-ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായിട്ട് ബിജെപി കർഷകമോർച്ച നേതൃത്വത്തിൽ അമ്പലകവല പ്രാഥമിക ആരോഗ്യ കേന്ദ്രം സബ് സെന്റർ ശുചീകരണവും, ആശ വർകർമാരെ ആദരിക്കുകയും ചെയ്തു
പ്രധാനമന്ത്രിയുടെ 75- മത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സേവാഭാഷികം എന്ന പേരിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നത്. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് എം. ൻ മോഹൻദാസ് അധ്യക്ഷത വഹിച്ചു.ബിജെപി മുനിസിപ്പൽ കൗൺസിലർ തങ്കച്ചൻ പുരയിടം ഉദ്ഘാടനം നിർവഹിച്ചു.ആശ വർകർമാരെ ആദരിക്കുകയും ചെയ്തു.ബിജെപി മണ്ഡലം പ്രസിഡന്റ് Adv. സുജിത് ശശി ആശംസകൾ നേർന്നു. നേതാകളായ സുരേഷ് കുമാർ എ.ആർ., ഗോപി ഊള്ളാനി, സോജൻ Ps, രാജേന്ദ്രൻ, പ്രസാദ് കുറ്റത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.



