സ്നേഹസദൻ സ്പെഷ്യൽ സ്കൂളിൽ സേവാ പാക്ഷികം നടത്തി.ബി ജെ പി സംസ്ഥാന സമിതി അംഗം ശ്രീനഗരി രാജൻ ഉദ്ഘാടനം ചെയ്തു
ഒ ബി സി മോർച്ചഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നരേന്ദ്രമോഡിയുടെ75 ആം പിറന്നാളിനോടനുബന്ധിച്ച് ഗാന്ധിജയന്തി ദിനത്തിൽ സേവാപാക്ഷികംകട്ടപ്പന വള്ളക്കടവിലെ സ്നേഹസദനം സ്പെഷ്യൽ സ്കൂളിൽസന്ദർശനവും സ്നേഹ സൽക്കാരവും നടത്തി . ബി ജെ പി സംസ്ഥാന സമിതി അംഗം ശ്രീനഗരി രാജൻ ഉദ്ഘാടനം ചെയ്തു.
ഹെഡ് മിസ്സിസ് സിസ്റ്റർ ജെസ്സി മരിയക്ക് പൊന്നാട അണിയിച്ചു.ഒബിസി മോർച്ച ജില്ലാ പ്രസിഡണ്ട് പി എൻ പ്രസാദ് അധ്യക്ഷത വഹിച്ചു.ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ കുമാർ ,ഷാജി നെല്ലിപ്പറമ്പിൽ,കെ എൻ പ്രകാശ് ബിജെപി മണ്ഡലം പ്രസിഡണ്ട് അഡ്വ.സുജിത്ത് ശശി ,തങ്കച്ചൻ പുരയിടം,ഒബിസി മോർച്ച ജില്ലാ ഭാരവാഹികളായ സോജൻ പാണം കുന്നേൽ,ടി എസ് ഷാജി,അരവിന്ദാക്ഷൻ,ശാരിക രാജൻ,ഷാജി ചിക്കുറുമ്പിൽ, എ ആർ ഗോപിനാഥ്,എം എൻ മോഹൻദാസ്,മഹേഷ് കുമാർ,ഗൗതം കൃഷ്ണ,വിഷ്ണു,എന്നിവർ സംസാരിച്ചു.



