ഉപ്പുതോട് ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻറെ കിളിയാർ കണ്ടം മുതൽ പുളിഞ്ചോട് വരെയുള്ള ഭാഗം ഉപ്പുതോട്ടിലെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കി

Oct 3, 2025 - 10:05
Oct 3, 2025 - 10:05
 0
ഉപ്പുതോട് ചാലിസിറ്റി   വെട്ടിക്കാമറ്റം റോഡിൻറെ കിളിയാർ കണ്ടം മുതൽ പുളിഞ്ചോട് വരെയുള്ള ഭാഗം ഉപ്പുതോട്ടിലെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കാടുകൾ വെട്ടിത്തെളിച്ച്  വൃത്തിയാക്കി
This is the title of the web page

ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ ചാലിസിറ്റി -വെട്ടിക്കാമറ്റം മേജർ ഡിസ്ട്രിക്റ്റ് റോഡിന്റെ കിളിയാർ കണ്ടം മുതൽ പുളിഞ്ചോട് വരെയുള്ള രണ്ട് കിലോമീറ്റർ ഭാഗം കാടുമൂടി വാഹന യാത്രക്കാർക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പ് അധികൃതരോട് നാട്ടുകാർ പലതവണ ഈ കാര്യം അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.

എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് നൽകി കടന്നുപോകുവാനും , കാൽനട യാത്രക്കാർക്കുമെല്ലാം വലിയ ബുദ്ധിമുട്ട് ഉളവാക്കിയിരുന്ന സാഹചര്യത്തിലാണ് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കാട് തെളിയിക്കാൻ തീരുമാനിച്ചത്. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചുള്ള സേവന പ്രവർത്തനങ്ങളുടെയും,ശുചീകരണ യജ്ഞത്തിൻ്റെയും ഭാഗമായാണ്സംഘടനകൾറോഡിലെ കാട് തെളിക്കാൻ തീരുമാനിച്ചത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഉപ്പുതോട് മഹാത്മാ സ്വയം സഹായ സംഘം, പ്രതിഭ ലൈബ്രറി,ഹൈറേഞ്ച് റിക്രിയേഷൻ ക്ലബ് ആൻഡ് ലൈബ്രറി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സേവന പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. സംഘടനകളുടെ ഭാരവാഹികളായ സണ്ണി പുൽകുന്നേൽ, വിജയൻ കല്ലിങ്കൽ, ബേബി ചൂരക്കുഴി, വി എം ജോസഫ്, സാന്റോ നെല്ലേടത്ത്,മെൽവിൻ മാത്യു, ജിമ്മി പള്ളിക്കുന്നേൽ,ജോസ് താന്നിക്കൽ,ജോയ് പറപ്പള്ളിൽ,ബേബി മൈലാങ്കൽ സുധാകരൻ കൈപ്പടയിൽ ഉൾപ്പെടെ നിരവധിപേർ ശുചീകരണ പരിപാടികളിൽ പങ്കാളികളായി.

What's Your Reaction?

like

dislike

love

funny

angry

sad

wow