രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ എ ഐ സി സി നടത്തുന്ന വോട്ട് ചോരി സിഗ്ന്നേച്ചർ ക്യാമ്പയിന്റെ കട്ടപ്പന മണ്ഡലം തല ഉൽഘാടനം നടന്നു

Oct 3, 2025 - 13:54
 0
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ എ ഐ സി സി നടത്തുന്ന വോട്ട് ചോരി സിഗ്ന്നേച്ചർ ക്യാമ്പയിന്റെ  കട്ടപ്പന മണ്ഡലം തല ഉൽഘാടനം നടന്നു
This is the title of the web page

ബി ജെ പിക്കു വേണ്ടി ജനവിധി ആട്ടിമറിക്കുവാൻ വോട്ട് കൊള്ള നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ പ്രക്ഷോഭം നയിക്കുന്ന ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണണ്ടാണ് എ ഐ സി സി നടത്തുന്ന വോട്ട് ചോരി സിഗ്ന്നേച്ചർ ക്യാമ്പയിൻ നടത്തുന്നത്.

പരുപാടിയുടെ കട്ടപ്പന മണ്ഡലം തല ഉൽഘാടനം ഗാന്ധി സ്ക്വയറിൽ നടന്നു.നിർദ്ദിഷ്ട ഫോറത്തിൽ ഒപ്പ് രേഖപ്പെടുത്തിക്കൊണ്ട് എ ഐ സി സി അംഗം അഡ്വ: ഇ എം അഗസ്തി ഉൽഘാടനം ചെയ്തു. വോട്ട്കൊള്ള സംബന്ധിച്ച് രാഹുൽ ഗാന്ധി പുറത്ത് വിട്ടത് വെറും ആരോപണങ്ങളല്ല രാജ്യത്തെ ഞെട്ടിക്കുന്ന വസ്തുതകളാണെന്ന് അദ്ദേഹം പറഞ്ഞു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട്‌ സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു.കെ പി സി സി സെക്രട്ടറി തോമസ് രാജൻ മുഖ്യപ്രഭാഷണം നടത്തി. ഡി സി സി ജനറൽ സെക്രട്ടറി പി ആർ അയ്യപ്പൻ, നഗരസഭ ചെയർപേഴ്സൻ ബീനാ ടോമി, നേതാക്കളായ ജോസ് മുത്തനാട്ട്, സിബി പാറപ്പായി, ഷാജി വെള്ളംമാക്കൽ, പി എസ് രാജപ്പൻ, ബിജു പൊന്നോലി, ബീനാ ജോബി, റിന്റോ വേലനാത്ത്, ജെസി ബെന്നി, പി എസ് മേരിദാസൻ, ഷിബു പുത്തൻപുരക്കൽ, ഷാജൻ എബ്രഹാം, ലിസി ജോണി തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow