കാഞ്ചിയാർ സ്വരാജ് സയൻ പബ്ലിക് സ്കൂളും എൻസിസി നേവൽ യൂണിറ്റിന്റെയും കാഞ്ചിയാർ ഗ്രാമപഞ്ചായത്തിന്റെയും ശുചിത്വ മിഷന്റെയും സീനിയർ ചേമ്പർ ഇൻറർനാഷണൽ കട്ടപ്പനയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വനപ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളും മെഗാ ക്ലീനിങ് ഡ്രൈവും സംഘടിപ്പിച്ചു
കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കുന്നതിനും രാജ്യസ്നേഹം വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം എന്നിവ മനസ്സിലാക്കുന്നതിനും വേണ്ടിയാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കാഞ്ചിയാർ അഞ്ചുരുളി ജലാശയത്തിന്റെ സമീപപ്രദേശങ്ങളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിക്കാട്ട് ശുചീകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
എൻസിസി നെവൽ യൂണിറ്റ് കോഡിനേറ്റർ സജി കെ. ജെ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ സ്കൂൾ അധികൃതർ കാഞ്ചിയാർ ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം വഹിച്ചു. ഇതോടൊപ്പം ഹരിത കർമ്മ സേന അംഗങ്ങൾ വിനോദസഞ്ചാരികൾ ഉൾപ്പെടെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
കാഞ്ചിയാർ ഗ്രാമപഞ്ചായത്തിന്റെയും സീനിയർ ചേമ്പർ ഇൻറർനാഷണൽ കട്ടപ്പന റീജിയന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മെഗാ ക്ലീനിങ് ഡ്രൈവ് അഞ്ചുരുളിയിൽ സംഘടിപ്പിച്ചു. ശുചിത്വത്സവം എന്ന പേരിലാണ് ക്ലീനിങ് പരിപാടി സംഘടിപ്പിച്ചത്. അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിലെ വിവിധ മേഖലകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ അടക്കം എടുത്തുമാറ്റി പ്രവർത്തനങ്ങൾക്ക് സംഘടനയുടെ ഭാരവാഹികൾ ഉൾപ്പെടെ പങ്കെടുത്തു.



