സെൽഫി എടുക്കുന്നതിനിടെ പാൽക്കുളം മേട്ടിലെ പാറക്കെട്ടിൽ നിന്ന് കാൽവഴുതി വീണ് യുവാവിന് ദാരുണാന്ത്യം; മരിച്ചത് കഞ്ഞിക്കുഴി ആൽപ്പാറ സ്വദേശി വെട്ടിയ്ക്കൽ ആൽബിൻ ദേവസ്യ
സെൽഫി എടുക്കുന്നതിനിടെ പാൽക്കുളം മേട്ടിലെ പാറക്കെട്ടിൽ നിന്ന് കാൽവഴുതി വീണ് യുവാവിന് ദാരുണാന്ത്യം; മരിച്ചത് കഞ്ഞിക്കുഴി ആൽപ്പാറ സ്വദേശി വെട്ടിയ്ക്കൽ ആൽബിൻ ദേവസ്യ സെൽഫി എടുക്കുന്നതിനിടെ പാൽക്കുളം മേട്ടിലെ പാറക്കെട്ടിൽ നിന്ന് കാൽവഴുതി വീണ് യുവാവിന് ദാരുണാന്ത്യം. കഞ്ഞിക്കുഴി ആൽപ്പാറ സ്വദേശി വെട്ടിയ്ക്കൽ ആൽബിൻ ദേവസ്യ ആണ് മരിച്ചത്. രാവിലെയാണ് അപകടം ഉണ്ടായത്. കൂട്ടുകാരുമൊത്ത് പാറക്കെട്ടിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി ആൽബിൻ വീഴുകയായിരുന്നു.
ഉടൻ തന്നെ ആൽബിനെ ഒപ്പമുണ്ടായിരുന്നവർ ചേർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കഞ്ഞിക്കുഴി പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

