കഴിഞ്ഞ MBBS പരീക്ഷയിൽ ഫസ്റ്റ് ക്ലാസോടെ പാസായി നാടിന് അഭിമാനമായ ചക്കുപള്ളം സ്വദേശിനി Dr.ഉത്തര രാജപ്പന് നാടിന്റെ ആദരവ് .അണക്കര കാഴ്ച്ച സാംസ്കാരിക വേദി & ലൈബ്രറിയുടെ നേതൃത്വത്തിൽ ഉത്തരയെ അനുമോദിച്ചു.
ആതുരസേവനരംഗം തിരഞ്ഞെടുത്ത് ഇതിനായുള്ള പരിക്ഷയിൽ ഉന്നത വിജയംകൈവരിച്ചിരിക്കുകയാണ് ചക്കുപള്ളം സ്വദേശിനിയായ ഉത്തര രാജപ്പൻ. മുൻ ചക്കുപള്ളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് VJ രാജപ്പന്റെയും ബിന്ദുവിന്റെയും മകളായ ഉത്തര 2026 - ൽ കൊല്ലം മെഡിക്കൽ കോളജിൽ നിന്നു മാണ് MBBS പരീക്ഷയിൽ ഫസ്റ്റ് ക്ലാസോടു കൂടി പാസ്സായത്.ഇതോടെ ചക്കുപള്ളം കാരുടെ Dr.ഉത്തരയായി മാറിയ ഉത്തര രാജപ്പനാണ് നാടിന്റെ ആദരവ് നൽകിയത്.
അണക്കരയുടെ സാംസ്കാരികരംഗത്തെ നിറസാന്നിധ്യമായ കാഴ്ച്ച സാംസ്കാരിക വേദി &ലൈബ്രറിയുടെ നേതൃത്വത്തിലാണ് Dr ഉത്തര രാജപ്പന് ആദരവ് നൽകിയത്. കാഴ്ച്ച സാംസ്കാരിക വേദി & ലൈബ്രറി പ്രസിഡന്റ് ബാബു സുരഭി ആദരിക്കൽ ചടങ്ങിൽ അധ്യക്ഷനായിരുന്നു.പ്രവീൺ ലാൽ സ്വാഗതമാശംസിച്ചു. മുൻ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി K ഫിലിപ്പ് ആദരിക്കൽ ചടങ്ങ് ഉത്ഘാടനം ചെയ്തു.
തുടർന്ന് Dr.ഉത്തര രാജപ്പന് മൊമെന്റോ നൽകി ആദരിച്ചു. തനിക്ക് നൽകിയ ആദരവിന് ഉത്തര നന്ദി അറിയിച്ച് സംസാരിച്ചു.കാഴ്ച്ച സാംസ്കാരിക വേദി ഭാരവാഹികളായ അരവിന്ദ് .C Sശ്രീകുമാർ . സാബു കുറ്റിപ്പാലയ്ക്കൽ. റോയി കിഴക്കേക്കര . ബെന്നിച്ചൻ.സോബിൻ തുടങ്ങിയവർ ഉത്തരയ്ക്ക് ആശംസകൾ അറിയിച്ച് സംസാരിച്ചു.
ന്യൂസ് ബ്യൂറോ
അണക്കര

