ഉത്തരേന്ത്യൻ മോഡൽ ആക്രമണം ഇടുക്കിയിലും; അണക്കരയിൽ ഗ്യാസ് ഏജൻസി ജീവനക്കാരനെ കെട്ടിയിട്ട് മർദിച്ചു
വണ്ടൻമേട് അണക്കര മേൽ വാഴവീടിന് സമീപം ഗാർഗിക ഗ്യാസ് കരിചന്ത വില്പന നടത്തുന്നവർ ഭാരത് ഗ്യാസ് ഏജൻസിയുടെ രണ്ട് ജീവനക്കാരെ ആക്രമിക്കുകയും പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കെട്ടിക്കിടുകയും ചെയ്തു. അതിഥി തൊഴിലാളികൾക്ക് പാചകവാതക കണക്ഷൻ നേരിട്ട് എത്തിക്കുന്നതിന് കട്ടപ്പന ഗ്യാസ് ഏജൻസിയിൽ നിന്നും തൊഴിലാളികളുടെ അടുത്തേക്ക് എത്തിയ ജീവനക്കാരായ ജിസ്മോൻ സണ്ണി, പ്രതീക്ഷ എന്നിവർക്കാണ് മർദ്ദനമേറ്റത് .
ജിസ്മോനെ ഉത്തരേന്ത്യൻ മോഡലിൽ കയർ ഉപയോഗിച്ച് കെട്ടിയിടുകയും മർദ്ദിക്കുകയും ചെയ്തു. പ്രതീക്ഷയുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം മർദ്ദിക്കുകയും ദേഹോ ഉപദ്രവം ഏൽപ്പിക്കുകയും ഒന്നര പവന്റെ മാല വലിച്ചു പൊട്ടിക്കുകയും ചെയ്തു.കയ്യും കാലും തല്ലിയൊടിക്കും എന്ന് ഭീഷണിപ്പെടുത്തി.
സംഭവത്തിൽ പ്രതികളെ കുമളി പോലീസ് അറസ്റ്റ് ചെയ്തു. മേൽവാഴവീട് സ്വദേശികളായ പാൽപ്പാണ്ടി ഇവരുടെ മകൻ അശോകൻ, പാൽപ്പാണ്ടിയുടെ ഭാര്യ കൂടാതെ രണ്ട് അതിഥി തൊഴിലാളികൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പത്തു മുറി സ്വദേശിയായ ഗ്യാസ് ഏജന്റ് പ്രതീക്ഷയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് എഫ്ഐആർ തയ്യാറാക്കിയത്. മർദ്ദനമേറ്റ ഇരുവരും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.



