കട്ടപ്പന നഗരസഭയ്ക്ക് കീഴിലെ ശുചീകരണ തൊഴിലാളികൾക്കും ഹരിത കർമ്മ സേന അംഗങ്ങൾക്കുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Sep 30, 2025 - 16:07
 0
കട്ടപ്പന നഗരസഭയ്ക്ക് കീഴിലെ ശുചീകരണ തൊഴിലാളികൾക്കും ഹരിത കർമ്മ സേന അംഗങ്ങൾക്കുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
This is the title of the web page

കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്കും ഹരിത കർമ്മ സേന അംഗങ്ങൾക്കും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു വരുന്നുണ്ട്. ഇതിൻറെ ഭാഗമായി ആണ് ഈ വർഷവും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ഇത്തവണ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. കട്ടപ്പന നഗരസഭ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി ഉദ്ഘാടനം ചെയ്തു.

ജീവിതശൈലി രോഗങ്ങൾക്കുള്ള ചികിത്സയും മറ്റു രോഗങ്ങൾക്കുള്ള ചികിത്സയും ക്യാമ്പിൽ നൽകി ഇതോടൊപ്പം ആവശ്യമായ മരുന്ന് ക്യാമ്പിൽ വച്ച് സൗജന്യമായും നൽകി.കട്ടപ്പന നഗരസഭയിലെ ജീവനക്കാർ എന്ന നിലയിൽ ഇവരുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം മുൻനിർത്തിയാണ് ഇത്തരത്തിൽ ഒരു ക്യാമ്പ് സംഘടിപ്പിച്ചത്.ചടങ്ങിൽ കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ അഡ്വക്കേറ്റ്കെ ജെ ബെന്നി അധ്യക്ഷൻ ആയിരുന്നു. മറ്റ് നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow