ലോക ഹൃദയദിനത്തോടനുബന്ധിച്ച് കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ഹൃദ ദിനാചരണം സംഘടിപ്പിച്ചു
ലോക ഹൃദയദിനത്തോടനുബന്ധിച്ച് കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ഹൃദ ദിനാചരണം സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച് ബോധവൽക്കരണ ഫ്ലാഷ് മോബ് ഉം നടന്നു. ഈ പരിപാടിയിൽ, കട്ടപ്പനയിലെ ജനങ്ങൾക്ക് മികച്ച ആരോഗ്യസേവനങ്ങൾ നൽകുന്ന സെന്റ് ജോൺസ് ഹോസ്പിറ്റലിനും , ഹോസ്പിറ്റലിൽ 10 വർഷത്തോളം ഹൃദ്രോഗ വിഭാഗത്തിൽ സേവനമനുഷ്ഠിച്ച ഡോ. റിതേഷ് രാമചന്ദ്രന് റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് ന്റെ നേതൃത്വത്തിൽ സ്നേഹോപഹാരം നൽകി.
പരിപാടിയുടെ അനുബന്ധിച്ച് ഇന്ന് ആശുപത്രിയിൽ എത്തുന്ന എല്ലാവർക്കും സൗജന്യമായി ഷുഗർ,ബിപി,വെയിറ്റ് തുടങ്ങിയവ പരിശോധിച്ചു. പരിപാടികൾക് ഹോസ്പിറ്റലിൽ ഡയറക്ടർ ബ്രദർ ബൈജു വാലു പറമ്പിൽ, ജനറൽ മാനേജർ ജേക്കബ് കോര, ഡെപ്യൂട്ടി മാനേജർ ജിജോ വർഗീസ്, PRO കിരൺ ജോർജ് തോമസ്, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് അഖിൽ വിശ്വനാഥ്, ഡെപ്യൂട്ടി ഡിസ്ട്രി ഡയറക്ടർ ജോസ് മാത്യു, ഐപിപി ജിതിൻ കൊല്ലം കൂടി, ട്രഷറർ ജോസ് ഫ്രാൻസിസ്, എബ്രഹാം, അജൽ തുടങ്ങിയവർ നേതൃത്വം നൽകി.



