ഇടുക്കിയിൽ മാത്രമല്ല, ഇനി ആഗോളതലത്തിൽ ശ്രദ്ധ നേടും 41കാരി സോഫിയയുടെ സൗന്ദര്യം

Sep 29, 2025 - 11:04
 0
ഇടുക്കിയിൽ മാത്രമല്ല, ഇനി ആഗോളതലത്തിൽ ശ്രദ്ധ നേടും 41കാരി സോഫിയയുടെ സൗന്ദര്യം
This is the title of the web page

ഫിലിപ്പീൻസിൽ നടക്കുന്ന മിസിസ് യൂണിവേഴ്സ് മത്സരത്തിൽ റാംപിൽ ചുവടുവയ്ക്കാൻ ഇടുക്കി സ്വദേശിയായ എൽഐസി ഡവലപ്മെന്റ് ഓഫിസർ സോഫിയ ജയിംസ്. ഒക്‌ടോബർ 1 മുതൽ 9 വരെ ഫിലിപ്പീൻസിലെ മനിലയിലാണ് 48–ാമത് മിസിസ് യൂണിവേഴ്സ് നടക്കുന്നത്. 5,6 തീയതികളിൽ ഫോട്ടോഷൂട്ട്, റിഹേഴ്സൽ ഉൾപ്പെടെ നടക്കും. 7ന് ആദ്യ റൗണ്ട് മത്സരങ്ങൾ ന‌ട‌ക്കും.

8നാണ് മെഗാ ഇവന്റ്. ഡൽഹിയിൽ നടന്ന മിസിസ് ഇന്ത്യ ഗ്ലോബ് സീസൺ 8ൽ കിരീടം ചൂടിയതോടെയാണ് മിസിസ് യൂണിവേഴ്സ് മത്സരത്തിലേക്കു യോഗ്യത നേടിയത്. 40 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിലാണ് എൽഐസിയിൽ ഇടുക്കിയിൽനിന്നുള്ള ആദ്യ വനിതാ ഡവലപ്മെന്റ് ഓഫിസർ കൂടിയായ സോഫിയ കിരീടം ചൂടിയത്. മിസിസ് ഇന്ത്യ മത്സരത്തിൽ ഗോൾഡൻ ഹാർട്ട് സബ്ടൈറ്റിലും സ്വന്തമാക്കിയിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വിവാഹം കഴിയുന്നതോടെ ഇഷ്ടങ്ങളൊന്നും മാറ്റിവയ്ക്കേണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് നെടുങ്കണ്ടം കല്ലാർ പനയ്ക്കൽ വീട്ടിൽ സോഫിയ ജയിംസ് (41) റാംപിലെത്തുന്നത്. മിസിസ് ഇന്ത്യ മത്സരത്തിൽ മികച്ച വ്യക്തിത്വത്തിനുള്ള ഗോൾഡൻ ഹാർട്ട് സബ്ടൈറ്റിലും മിസിസ് കേരള വേദിയി‍ൽ ബ്യൂട്ടിഫുൾ സ്കിൻ നേട്ടവും സ്വന്തം. എൽഐസി നെടുങ്കണ്ടം ഡിവിഷനിലെ ഡവലപ്മെന്റ് ഓഫിസറായ സോഫിയയുടെ സ്വപ്നങ്ങൾ ഇവിടെയും തീരുന്നില്ല. യുഎംബി പേജന്റ്സ് നടത്തുന്ന മിസിസ് ഇന്ത്യ മത്സരത്തിലും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow