അറക്കുളം വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകും ; 50 ലക്ഷം അനുവദിച്ചെന്ന് മന്ത്രി റോഷി
അറക്കുളം വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസായി ഉയര്‍ത്താനുള്ള നടപടികളുടെ ഭാഗമായി 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. റവന്യൂ മന്ത്രി. കെ. രാജനുമായി നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് നിലവിലുള്ള വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. തൊടുപുഴ താല്ലൂക്കിന്റെ പരിധിയിലാണ് അറക്കുളം വില്ലേജ് ഓഫീസ് വരുന്നത്.
വില്ലേജ് ഓഫീസ് നവീകരിച്ച് അത്യാധുനിക സൗകര്യങ്ങളുള്ള സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കുന്നതിനാണ് തുക അനുവദിച്ചിട്ടുള്ള്. പഴയ വില്ലേജ് ഓഫിസ് കെട്ടിടങ്ങള്‍ നവീകരിക്കുകയല്ല സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുകയാണ് പദ്ധതി. റിസപ്ഷനും കാത്തിരിപ്പു കേന്ദ്രവും അടക്കം ജനങ്ങള്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും പുതിയ കെട്ടിടത്തിലുണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.



