കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം മഹാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് ലബ്ബക്കട ജെ.പി.എം. കോളേജ് ഗ്രൗണ്ടിൽ നടന്നു

Sep 28, 2025 - 11:05
 0
കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  മണ്ഡലം മഹാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് ലബ്ബക്കട ജെ.പി.എം. കോളേജ് ഗ്രൗണ്ടിൽ നടന്നു
This is the title of the web page

 ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.മഹാ സമ്മേളനത്തോടനുബന്ധിച്ച് വിമുക്തഭടന്മാരെ ആദരിക്കൽ, ലഹരി വിരുദ്ധ സെമിനാർ, കാർഷിക സെമിനാർ, ക്രിക്കറ്റ് ടൂർണമെന്റ് എന്നിവ ഒരുക്കിയിരുന്നു. ഇന്ന് വൈകുന്നേരം നടക്കുന്ന മഹാസമ്മേളനം ഇടുക്കിയുടെ പ്രിയങ്കരനായ എം.പി അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുകയും മൂവാറ്റുപുഴ എം.എൽ.എ. അഡ്വ. മാത്യു കുഴനാടൻ മുഖ്യപ്രഭാഷണം നടത്തുന്നതുമാണ്.

 കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റ് അനീഷ്‌ മണ്ണൂർ അധ്യക്ഷത വഹിച്ച ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്ഘാടനം ഡി.സി.സി. വൈസ് പ്രസിഡന്റ്  ജോർജ് ജോസഫ് പടവൻ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ്  ആൽബിൻ മണ്ണഞ്ചേരിയിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അലൻ എസ്. പുലിക്കുന്നേൽ, കോൺഗ്രസ് നേതാവ് രമേശ് ഗോപാലൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow