ശബരിമല പ്രൊജക്ടിൽ ഉൾപ്പെടുത്തിയും കേരള സർക്കാരിൻ്റെ ഗ്രാമീണ റോഡ് വികസന പദ്ധതിയിലുൾപ്പെടുത്തിയും പണം അനുവദിച്ച് കരാർ ആയ റോഡുകളുടെ നിർമ്മാണ ഉത്ഘാടനം നടന്നു

Sep 28, 2025 - 11:00
 0
ശബരിമല പ്രൊജക്ടിൽ ഉൾപ്പെടുത്തിയും കേരള സർക്കാരിൻ്റെ ഗ്രാമീണ റോഡ് വികസന പദ്ധതിയിലുൾപ്പെടുത്തിയും പണം അനുവദിച്ച് കരാർ ആയ റോഡുകളുടെ നിർമ്മാണ ഉത്ഘാടനം നടന്നു
This is the title of the web page

 നരിയമ്പാറ,കൽത്തൊട്ടി വെള്ളിലാംകണ്ടം റോഡിൻ്റെ 7 കിലോമീറ്റർ ദൂരത്തിന് -10 കോടി .60 ലക്ഷം രൂപ,അനുവദിച്ചു ടെണ്ടർ ആയി. BM & BC നിലവാരത്തിൽ റോഡ് നിർമ്മിക്കാനാണ് കരാർ നൽകിയത്.കേരള സർക്കാരിൻ്റെ ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ കൽത്തൊട്ടി വെങ്ങാലൂർക്കട കോളനി റോഡ് 45 ലക്ഷം,കൽത്തൊട്ടി ലബ്ബക്കട റോഡ് 40 ലക്ഷം,വെള്ളിലാംകണ്ടം കിഴക്കേ മാട്ടുക്കട്ട റോഡ് 40 ലക്ഷം രൂപ വീതമാണ് സർക്കാർ അനുവദിച്ച് കരാർ ആയത്.

റോഡുകളുടെ നിർമ്മാണോക്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉത്ഘാടനം ചെയ്തു.റോഡുകളുടെ പ്രാദേശിക ഉത്ഘാടനം നിർവ്വഹിച്ച മന്ത്രി റോഷി അഗസ്റ്റിൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാകുന്നേൽ മുഖ്യ പ്രഭാഷണം നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട് , വൈസ് പ്രസിഡൻ്റ് വിജയകുമാരി ജയകുമാർ, പഞ്ചായത്തംഗങ്ങളായ തങ്കമണി സുരേന്ദ്രൻ, ജോമോൻ തെക്കേൽ , മറ്റ് പഞ്ചായത്തംഗങ്ങൾ, രാഷ്ട്രിയ നേതാക്കളായ മാത്യു ജോർജ്, വി ആർ ശശി, അഭിലാഷ് മാത്യു തുടങ്ങിയവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow