കാഞ്ചിയാർ പഞ്ചായത്തിൽ സർഗോത്സവം എന്ന പേരിൽ ഭിന്നശേഷി കലോത്സവം നടന്നു
കാഞ്ചിയാർപഞ്ചായത്തിൽ ഭിന്ന ശേഷി കലോത്സവം നടന്നു. സർഗോത്സവം എന്ന പേരിലാണ് കലോത്സവം സംഘടിപ്പിച്ചത്. ലബ്ബക്കട ഹൈറേഞ്ച് വില്ല ഹാളിലാണ് സർഗോത്സവം നടന്നത്. കാഞ്ചിയാർ പഞ്ചായത്തും സാമൂഹിക നീതി വകുപ്പും സംയുക്തമായാണ് കലോത്സവം സംഘടിപ്പിച്ചത്.
ദൈവത്തിൻ്റെ കയ്യൊപ്പ് ചാർത്തിയ മാലാഖ കുട്ടികളുട കലോത്സവം മാതൃകാപരമായിരുന്നു. ദൈവം എല്ലാം നൽകിയവരെ അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു കുട്ടികൾ കാഴ്ചവെച്ചത്. കുട്ടികൾ തങ്ങളുട കഴിവുകൾ പുറത്തെടുത്തപ്പോൾ കാണികൾ അത്ഭുതപ്പെട്ടു.
സംഘഗാനം ലളിത ഗാന ഭക്തിഗാനം സിംഗിൾ ഡോംഗ് ഫാൻസി ഡ്രമ് , സിഗിൾ ഡാൻസ് ഗ്രൂപ്പ് സോംഗ് തുടങ്ങി വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. മത്സരത്തിൽ വിജയികളായവർക്ക് ഉപഹാരങ്ങളും നൽകിയതിന് പുറമെ മത്സരിച്ച മുഴുവൻ പേർക്കും സമ്മാനങ്ങളും നൽകി.മത്സരത്തിലുടനീളം നിഷകളങ്ക കലാപരിപാടികൾ കാണികൾക്ക് ആശ്വസിക്കാൻ കഴിഞ്ഞു. അംഗണവാടി ജീവനക്കാർ നേതൃത്വം വഹിച്ച മത്സരത്തിൽ ആരോഗ്യ വകുപ്പ് ജീവനക്കാർ വിധികർത്താക്കളായി.
ഭിന്ന ശേഷി കലാമേള സർഗോത്സവം എന്ന പേരിലാണ് അവതരിപ്പിച്ചത്. നടനകലയു താളമേളവുമെല്ലാം ഒത്തുചേർന്നപ്പോൾ ഒരു കലോത്സവ വേദിയായി സർഗോത്സവം വേദിയും മാറ്റപ്പെട്ടു. സമാപന സമ്മേളനം കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുഴിക്കാട്ട് ഉത്ഘാടനം ചെയ്തു.
കാഞ്ചിയാർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിജയകുമാരി ജയകുമാർ അധ്യക്ഷത വഹിച്ചു. സിഡി പി ഒ ആർ ലേഖ മുഖ്യ പ്രഭാഷണ നടത്തി.തങ്കമണി സുരേന്ദ്രൻ , ബിന്ദു മധുകുട്ടൻ, ജോമോൻ തെക്കേൽ സസ്യജയൻ, ഷാജി വേലം പറമ്പിൽ റോയി എവറസ്റ്റ് പ്രിയ ജോമോൻ, രാജേഷ് നാരായണൻ,സൂപ്പർ വൈസർ സ്നേഹ സേവ്യർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.



