പാതിവില തട്ടിപ്പിൽ അന്വേഷണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ഇരകൾക്ക് പണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ തൊടുപുഴ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

Sep 27, 2025 - 17:51
 0
പാതിവില തട്ടിപ്പിൽ അന്വേഷണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച്  ഇരകൾക്ക് പണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ
തൊടുപുഴ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
This is the title of the web page

പാതിവില തട്ടിപ്പിൽ അന്വേഷണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ഇരകൾക്ക് പണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ തൊടുപുഴ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ചിൽ വിവിധ ജില്ലകളിൽ നിന്ന് പണം നഷ്ടപ്പെട്ടവരും പൊതു പ്രവർത്തകരും പങ്കുചേർന്നു. മാർച്ച് ക്രൈംബ്രാഞ്ച് ഓഫീസിൻ്റെ മുന്നിൽ പോലീസ് തടഞ്ഞു. ആക്ഷൻ കൗൺസിൽ രക്ഷാധികാരി ബേസിൽ ജോസഫ് ഉദ്ഘാടനം ചെയ്തു.

നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണ വിഭാ​ഗത്തെ പിരിച്ചുവിട്ടിരിക്കുകയാണ്. സി.ബി.ഐ പോലുള്ള പ്രത്യേക അന്വേഷണ ഏജൻസി ഈ കേസ് ഏറ്റെടുത്ത് അന്വേഷണം നടത്തണമെന്നും അക്കൗണ്ടുകൾ പരിശോധിച്ച് പണം എങ്ങോട്ട് പോയിയെന്ന് കണ്ടെത്തണമെന്നും അനന്തുകൃഷ്ണൻ്റെ കുടുംബാം​ഗങ്ങളിലേക്കും വ്യാപിപിക്കണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. മാർച്ചിന് പി.എ സുധീർ, ലിസി, ബാബു, അനു ഇടവെട്ടി, മനോജ് കോക്കാട്ട്, ബ്ലെയിസ് ജി വാഴയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow