കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പദയാത്ര സംഘടിപ്പിച്ചു

Sep 27, 2025 - 13:10
 0
കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പദയാത്ര സംഘടിപ്പിച്ചു
This is the title of the web page

ഭൂനിമ ഭേദഗതിയിലെ അപാകതകൾ പരിഹരിക്കുക, വന്യജീവി ആക്രമങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക സി എച്ച് ആർ പ്രശ്നം പരിഹരിക്കുകഇടതു സർക്കാർ പ്രഖ്യാപിച്ച 18000 കോടി രൂപയുടെഇടുക്കി പാക്കേജ് നടപ്പിലാക്കുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷ കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചത് .

കരിമ്പനിൽ നിന്ന് ആരംഭിച്ച പദയാത്രയുടെ ഉദ്ഘാടനം കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് മഞ്ജുഷ് മാത്യുവിന് പതാക കൈമാറിക്കൊണ്ട് എ.ഐ.സി. സി അംഗം അഡ്വ. ഇ. എം. ആഗസ്തി നിർവ്വഹിച്ചു. കർഷക കോൺഗ്രസിന്റെയും കോൺഗ്രസ്സിൻ്റയും നിരവധി പ്രവർത്തകർ പങ്കെടുത്ത പദയാത്രയുടെ ചെറുതോണിയിലെ സമാപന സമ്മേളനം അഡ്വ. മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഭൂപരിഷ്കരണ നിയമത്തിലൂടെയും ചട്ടം ഭേദഗതിയിലൂടെയും ഇടുക്കി ജില്ലയിലെ ജനങ്ങളെ ഏറ്റവുമധികം ദ്രോഹിക്കുന്ന നടപടികളാണ് പിണറായി വിജയൻ സർക്കാർ ഓണസമ്മാനമായി ഇടുക്കിക്ക് നൽകിയിട്ടുള്ളത് എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. ഡീൻ കുര്യാക്കോസ് എംപി മുഖ്യ പ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജാഥാ ക്യാപ്റ്റൻ മഞ്ജൂഷ് മാത്യു കർഷക കോൺഗ്രസിൻ്റെ നിലപാടുകൾ വ്യക്തമാക്കി.

ഇടുക്കി ജില്ലാ പ്രസിഡൻ്റ് ടോമി പാലക്കീൽ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ചെയർമാൻ ജോയി വെട്ടിക്കുഴി, കെ.പി.സി.സി ഭാരവാഹികളായ തോമസ് രാജൻ, അഡ്വ.എം. എൻ ഗോപി, റോയി കെ. പൗലോസ് , എ. പി. ഉസ്മാൻ, അഡ്വ. ജോയി തോമസ്, ഡി. സി. സി ജനറൽ സെക്രട്ടറി എം.ഡി. അർജുനൻ, കർഷക കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി കെ.എം. എബ്രഹാം, നേതാക്കളായ ജോയി വർഗ്ഗീസ്, സൂട്ടർ ജോർജ്, തങ്കച്ചൻ കാരക്കാ വയലിൽ, ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത് സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow