തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് 28 ന് കട്ടപ്പന പാരീഷ് ഹാളിൽ

Sep 25, 2025 - 18:41
 0
തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് 28 ന് കട്ടപ്പന പാരീഷ് ഹാളിൽ
This is the title of the web page

കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഇടുക്കിയുടെ ആരോഗ്യ പരിപാലന രംഗത്തു ശ്രദ്ധേയമായ തൊടുപുഴ സെൻറ് മേരീസ് ഹോസ്‌പിറ്റലും കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിലെ വിവിധ ഭക്ത സംഘടനകളും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് 2025 സെപ്റ്റംബർ 28 ഞായറാഴ്ച രാവിലെ 9 മുതൽ 2 മണി വരെ കട്ടപ്പന സെന്റ് ജോർജ് ഫൊറോന പാരിഷ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

തൊടുപുഴ സെൻറ് മേരിസ് ഹോസ്‌പിറ്റലിലെ കാർഡിയോളജി, ഗ്യാസ്ട്രോഎൻ്ററോളജി, ന്യൂറോളജി, ന്യൂറോ സർജറി, നെഫ്രോളജി, യൂറോളജി, ജനറൽ സർജറി, ഇ എൻ ടി, ജനറൽ മെഡിസിൻ, പീഡിയാട്രിക്‌സ് തുടങ്ങി ഇരുപതോളം വിവിധ ഡിപ്പാർട്‌മെൻ്റുകളിലെ വിദ്ഗ്ദഗ്ദ്ധ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും.ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഇ സി ജി, ഡോക്ടർ കൺസൾട്ടേഷൻ, പ്രമേഹ പരിശോധന എന്നിവ സൗജന്യമായും മറ്റു ഓപ്പറേഷനുകളും, ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി തുടങ്ങിയ തുടർചികിത്സകൾ കുറഞ്ഞ ചെലവിൽ സെൻ്റ് മേരീസ് ഹോസ്‌പിറ്റലിലും ലഭ്യമാകുന്നതാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കേരളത്തിലെ പ്രശസ്ത കാർഡിയോളജിസ്റ്റും, സെന്റ് മേരിസ് ഹോസ്പിറ്റൽ കാർഡിയോളജി മേധാവിയുമായ ഡോ. മാത്യു എബ്രഹാമിന്റെയും കേരളത്തിലെ പ്രശസ്ത ശിശുരോഗ വിദഗ്ദ്ധനും ആശുപത്രിയിലെ പീഡിയാട്രിക്‌സ് വിഭാഗം മേധാവിയുമായ ഡോ. ജേക്കബ് എബ്രഹാമിന്റെയും, ജനറൾ മെഡിസിൻ മേധാവി ഡോ. തോമസ് എബ്രഹാമിന്റെയും നേതൃത്വത്തിലുള്ള 20 തോളം വിദഗ്‌ദ്ധ ഡോക്ടർമാർ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു ചികത്സ നിർദേശിക്കും.ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ സൗജന്യമായി നൽകും.

28 ന് രാവിലെ 10 ന് സംസ്‌ഥാന ജലവിഭവ വകുപ്പ് മന്ത്രി ബഹു.റോഷി അഗസ്റ്റിൻ സൗജന്യ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കട്ടപ്പന സെന്റ് ജോർജ് ഫോറോനാ പള്ളി വികാരി ഫാ. ജോസ് മംഗലത്തിൽ യോഗത്തിൽ അധ്യഷത വഹിക്കും.കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ബീന ടോമി മുഖ്യ പ്രഭാഷണം നടത്തും.

നഗരസഭാ കൗൺസിലർമാരായ സോണിയ ജയ്‌ബി, ജാൻസി ബേബി, തൊടുപുഴ സെന്റ് മേരിസ് ആശുപത്രി ഡയറക്ടമാരായ ഡോ. മാത്യു എബ്രഹാം,ഡോ. ജേക്കബ് എബ്രഹാം, ഡോ.തോമസ് എബ്രഹാം, എസ്. എം വൈ എം ഡയറക്ടർ ഫാ. മജു നിരവത്ത്, ഒസ്സാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂ‌ൾ പ്രിൻസിപ്പൽ ഫാ. ജോർജ് പുല്ലാന്തനാൽ, ചെറുപുഷ്‌പ മിഷൻ ലീഗ്, ഡയറക്ടർ, ഫാ. അനൂപ് കരിങ്ങാട്, പി ആർ ഒ.തോമസ് ജോസ്, എസ് എം വൈ എം. പ്രസിഡന്റ് സുബിൻ മെച്ചേരിയിൽ, മാതൃദീപ്തി പ്രസിഡന്റ് സലോമി മറ്റപ്പള്ളിൽ തുടങ്ങിയവർ സംസാരിക്കും. 

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫോൺ: 73562 40929 ബന്ധപ്പെടേണ്ടതാണ്. പത്ര സമ്മേളനത്തിൽ തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റൽ മാനേജർ ക്യാപ്റ്റൻ ജെ. സി. ജോസഫ്,ഒസ്സാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂ‌ൾ പ്രിൻസിപ്പൽ ഫാ. ജോർജ് പുല്ലാന്തനാൽ, ചെറുപുഷ്‌പ മിഷൻ ലീഗ്, ഡയറക്ടർ, ഫാ. അനൂപ് കരിങ്ങാട്, പി ആർ ഒ.തോമസ് ജോസ്, എസ് എം വൈ എം. പ്രസിഡന്റ് സുബിൻ മെച്ചേരിയിൽ,പള്ളി ട്രസ്റ്റിമാരായ പയസ് കുന്നേൽ, ജോണി കലയത്തിനാൽ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow