ക്രമസമാധാന പരിപാലനത്തിന് കാര്യക്ഷമതയുള്ള വാഹനം ഇല്ലാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് രാജാക്കാട് പോലീസ് സ്റ്റേഷൻ

Sep 25, 2025 - 14:02
 0
ക്രമസമാധാന പരിപാലനത്തിന് കാര്യക്ഷമതയുള്ള വാഹനം ഇല്ലാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് രാജാക്കാട് പോലീസ് സ്റ്റേഷൻ
This is the title of the web page

സംസ്ഥാനത്ത് പുതിയ വാഹങ്ങൾ അനുവദിച്ച പോലീസ് സ്റ്റേഷനുകളിൽ ഒന്നാണ് രാജാക്കാട്. ഫോഴ്‌സിന്റെ ഗുർഖ,മാരുതി സുസുക്കിയുടെ ജിമ്നി എന്നി രണ്ട് വാഹനങ്ങളാണ് രജാക്കാട്‌ സ്റ്റേഷനിൽ ഉണ്ടായിരുന്നത്. സർവീസിനായി നൽകിയ ഗുർഖ വാഹനം ഇതുവരെ ലഭിച്ചിട്ടില്ല. സ്പെയർ പാർട്സ് ലഭ്യത കുറവാണ് വാഹനം ഇറങ്ങുവാൻ കാലതാമസം നേരിടുന്നത് .

കഴിഞ്ഞ മാസം പെട്രോളിംഗ് ഇടയിൽ ഉണ്ടായ അപകടത്തിൽ ജിമ്നിക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.ഇതര സംസ്ഥാന ഡ്രൈവർ ഓടിച്ചിരുന്ന വാഹനം പോലീസ് ജീപ്പിലേക്ക് ഇടിച്ചു കയറിയാണ് കേടുപാടുകൾ സംഭവിച്ചത്. നിലവിൽ ഷോറൂമിലുള്ള ഈ വാഹനവും കേടുപാടുകൾ പരിഹരിച്ചു പുറത്ത് ഇറങ്ങുവാൻ കാലതാമസം നേരിടും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 സർക്കാരിൽ നിന്നും വാഹനങ്ങളുടെ അറ്റകുറ്റ പണികൾക്കുള്ള തുക കൃത്യമായി നൽകാത്തതും കാലതാമസത്തിന് ഇടയാക്കുന്നുണ്ട്. സ്വകാര്യ വാഹനങ്ങളെയോ സ്വന്തനം വാഹനങ്ങളെയോ ആശ്രയിച്ചാണ് നിലവിൽ പോലീസ് സ്റ്റേഷന്റെ പ്രവർത്തങ്ങൾ മുന്നോട്ട് പോകുന്നത്.

താത്കാലികമായി പകരം നൽകിയിരിക്കുന്ന വാഹനം കാലപ്പഴക്കം ചെന്നതിനാൽ മലയോര മേഖലയുടെ ഭൂ പ്രദേശങ്ങൾ താണ്ടുവാൻ അപര്യാപ്‌തമാണ്. ക്രമസമാധാന പരിപാലനത്തിന് കാര്യക്ഷമായ വാഹനം ഇല്ലാതെ വന്നതോടെ പോലീസ് സ്റ്റേഷന്റെ പ്രവർത്തനവും പ്രതിസന്ധിയിലായിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow