മുഖ്യമന്ത്രിയുടെ നിലപാടുകൾക്കെതിരെ ആരോപണവുമായി പി സി ജോർജ്
എൻ എസ് എസ് നിലപാട് മാറ്റത്തിൽ ദുഖിതനാണ്,സുകുമാരൻ നായർ എങ്ങനെ ഈ അബദ്ധം കാണിച്ചു എന്ന് അറിയില്ല.അദ്ദേഹം പിന്നീട് സത്യം പറയും.നികുതി പണം എടുത്ത് പിണറായി സൗകര്യം പോലെ കാണിക്കുന്നു.അടുത്ത ഭരണം വരുമ്പോൾ പിണറായി സെൻട്രൽ ജയിലിൽ പോകും.എന്ന് പി സി ജോർജ്.
പിണറായി തന്റെ വാഹനത്തിൽ ഭാര്യയെയും മക്കളെയും മാത്രമേ തന്റെ വാഹനത്തിൽ കയറ്റാറുള്ളു,ആദ്യമായിട്ടാണ് പുറത്ത് നിന്ന് ഒരാൾ കയറിയത്,വെള്ളാപ്പള്ളിയെ എങ്ങനെ ചക്കിട്ടു എന്ന് തനിക്ക് അറിയാം,പക്ഷേ കുറ്റപ്പെടുത്തുന്നില്ല എന്നും പി സി ജോർജ്.വിശ്വാസികളെ അപമാനിക്കൽ ആണ് മുഖ്യമന്ത്രി നടത്തിയതെന്നും പി സി ജോർജ്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന കമ്മിറ്റി നടത്തുന്ന ജനസമ്പർക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കട്ടപ്പനയിൽ നിർവഹിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.



