നെടുംകണ്ടത്ത് തൊഴിലാളികളുമായി എത്തിയ ജീപ്പ് മറിഞ്ഞ് അപകടം
തമിഴ് നാട്ടിൽ നിന്നും ഏലതോട്ടത്തിൽ ജോലിയ്‌ക്കെത്തിയവരുടെ വാഹനമാണ് മറിഞ്ഞത്. നെടുംകണ്ടം വാസുകുട്ടൻപാറയ്ക്ക് സമീപത്ത് ആണ് അപകടം നടന്നത്. കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടമായി വാഹനം മറിയുകയായിരുന്നു. തൊഴിലാളികളെ വാഹനത്തിന്റെ ഡോർ വെട്ടി പൊളിച്ച് ആണ് പുറത്തെടുത്തത്. പരുക്കേറ്റവരെ നെടുംകണ്ടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.



