കട്ടപ്പന പുളിയൻമല ക്രൈസ്റ്റ് കോളേജിനു സമീപം വാഹനാപകടത്തിൽ ക്രൈസ്റ്റ് കോളേജ് അദ്ധ്യാപകൻ മരണപെട്ടു

Sep 25, 2025 - 09:44
Sep 25, 2025 - 11:14
 0
കട്ടപ്പന പുളിയൻമല ക്രൈസ്റ്റ് കോളേജിനു സമീപം വാഹനാപകടത്തിൽ ക്രൈസ്റ്റ് കോളേജ് അദ്ധ്യാപകൻ മരണപെട്ടു
This is the title of the web page

 കുമളി മുരിക്കടി സ്വദേശിയും പുളിയന്മല  ക്രൈസ്റ്റ് കോളേജ് അധ്യാപകനുമായ ജോയ്‌സ് പി. ഷിബു ( 25) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.15 ഓടെ പുളിയന്മല -തൊടുപുഴ റോഡിൽ പുളിയൻമല കമ്പനിപ്പടിയിലാണ് അപകടമുണ്ടായത്. പുളിയൻമല ഭാഗത്തു നിന്നും കട്ടപ്പന ഭാഗത്തേക്ക് വരികയായിരുന്ന ജോയ്സിൻ്റെ ബൈക്ക് മുന്നിൽ പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം റോഡിലേക്ക് മറിയുകയായിരുന്നു.

ഈ സമയം എതിരെ വന്ന ലോറി ദേഹത്തു കൂടി കയറിയിറങ്ങുകയായിരുന്നു. ഇതുവഴിയെത്തിയ യാത്രക്കാരും മറ്റും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റ ജോയ്സ് തൽക്ഷണം മരിക്കുകയായിരുന്നു. ക്രൈസ്റ്റ് കോളേജിലെ പൂർവ വിദ്യാർത്ഥി കൂടിയായ ജോയ്സ് ഇപ്പോൾ ഇവിടെ ബി. ബി.എ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം ഇരുപതേക്കർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. വണ്ടൻമേട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow