പെരുവന്താനം അമലഗിരിക്ക് സമീപം കെഎസ്ആർടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം ; യാത്രക്കാർക്ക് പരിക്ക്
ഇന്ന് രാവിലെ 9:30 യോടു കൂടിയായിരുന്നു സംഭവം. കോട്ടയത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് എതിരെ വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അമലഗിരിക്ക് സമീപത്തെ കൊടും വളവിലാണ് അപകടം നടന്നത്. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് അറിയുന്നത്.അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സവും ഉണ്ടായി. പെരുവന്താനം പോലീസിന്റെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു.



