ഗാര്‍ബേജ് ഫ്രീ സിറ്റി ദേശീയ റാങ്കിങ്ങില്‍ 341-ാം റാങ്കും സ്റ്റാര്‍ പദവിയും കട്ടപ്പന നഗരസഭയ്ക്ക് ലഭിച്ചിട്ടും പുളിയന്‍മലയിലെ സംസ്‌കരണകേന്ദ്രത്തില്‍ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ രംഗത്ത്

Sep 23, 2025 - 14:24
 0
ഗാര്‍ബേജ് ഫ്രീ സിറ്റി ദേശീയ റാങ്കിങ്ങില്‍ 341-ാം റാങ്കും സ്റ്റാര്‍ പദവിയും കട്ടപ്പന നഗരസഭയ്ക്ക് ലഭിച്ചിട്ടും പുളിയന്‍മലയിലെ സംസ്‌കരണകേന്ദ്രത്തില്‍ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ രംഗത്ത്
This is the title of the web page

ഗാര്‍ബേജ് ഫ്രീ സിറ്റി ദേശീയ റാങ്കിങ്ങില്‍ 341-ാം റാങ്കും സ്റ്റാര്‍ പദവിയും കട്ടപ്പന നഗരസഭയ്ക്ക് ലഭിച്ചിട്ടും പുളിയന്‍മലയിലെ സംസ്‌കരണകേന്ദ്രത്തില്‍ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ നാട്ടുകാര്‍ രംഗത്ത്. ടണ്‍ കണക്കിന് മാലിന്യമാണ് വര്‍ഷങ്ങളായി ഇവിടെ കുന്നുകൂടിക്കിടക്കുന്നത്.

 രണ്ടേക്കര്‍ സ്ഥലത്ത് പതിറ്റാണ്ടുകളായി കൂടിക്കിടക്കുന്ന മാലിന്യം സംസ്‌കരിക്കാതെ കൂടുതല്‍ സ്ഥലം വാങ്ങി കേന്ദ്രത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കുകയാണ് നഗരസഭ ചെയ്തത്. ഇതിനെതിരെ മുന്‍ കൗണ്‍സിലര്‍ എം സി ബിജു രംഗത്തെത്തി. ബ്രഹ്‌മപുരം തീപിടിത്തത്തെ തുടര്‍ന്ന് പുളിയന്‍മലയിലെ മാലിന്യം നീക്കാന്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. പലതവണ ടെന്‍ഡര്‍ വിളിച്ചെങ്കിലും തുക കുറവായതിനാല്‍ കരാര്‍ ഏറ്റെടുക്കാന്‍ തയാറായില്ല. പ്രദേശത്ത് സാംക്രമികരോഗ ഭീഷണി നില്‍ക്കുന്ന സാഹചര്യത്തെ തുടര്‍ന്ന് നാട്ടുകാരുടെ പരാതി കണക്കിലെടുത്താണ് ഒടുവില്‍ നഗരസഭ കരാര്‍ നല്‍കിയത്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും തുടര്‍നടപടി ഉണ്ടായില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മാലിന്യസംസ്‌കരണ കേന്ദ്രത്തോടുചേര്‍ന്നാണ് നഗരസഭയുടെ അറവുശാലയും പ്രവര്‍ത്തിക്കുന്നത്. ഇവ രണ്ടും ഒരുസ്ഥലത്ത് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ഓഡിറ്റ് ഒബ്ജക്ഷന്‍ നിലവിലുണ്ട്. പരിസരപ്രദേശങ്ങള്‍ സാംക്രമിക രോഗ ഭീഷണിയിലാണ്. പലര്‍ക്കും രോഗലക്ഷണങ്ങളുള്ളതായും നാട്ടുകാര്‍ ആരോപിച്ചു. മാലിന്യപ്രശ്‌നം പലതവണ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചിട്ടും അനുകൂല നടപടി ഉണ്ടായില്ല. അറവുശാലയിലെ ലക്ഷങ്ങള്‍ വിലയുള്ള യന്ത്രസാമഗ്രികള്‍ തുരുമ്പെടുത്ത് നശിക്കുന്നു. ഭരണസമിതിയുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ തുടര്‍സമരം നടത്തുമെന്നും നഗരസഭ മുന്‍ കൗണ്‍സിലര്‍ എം സി ബിജു പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow