കേരള സംസ്ഥാന യുവജനക്ഷമ ബോർഡും തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളുടെയും സഹകരണത്തോടെ ഗ്രാമപഞ്ചായത്ത് തലം മുതൽ സംസ്ഥാന തലം വരെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് ശാന്തൻപാറ ഗ്രാമപഞ്ചായത്തിൽ സമാപനമായി

Sep 22, 2025 - 09:37
 0
കേരള സംസ്ഥാന യുവജനക്ഷമ ബോർഡും തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളുടെയും സഹകരണത്തോടെ ഗ്രാമപഞ്ചായത്ത് തലം മുതൽ സംസ്ഥാന തലം വരെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് ശാന്തൻപാറ  ഗ്രാമപഞ്ചായത്തിൽ സമാപനമായി
This is the title of the web page

യുവജങ്ങളുടെ കലാപരവും സാംസ്‌കാരികവും കായികവുമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് അവസരം ഒരുക്കുക,സാഹോദര്യവും സഹകരണബോധവും,സഹവർത്തിത്വവും വർദ്ധിപ്പിക്കുവാൻ പൊതു സംഗമവേദിയിൽ ഒരുമിച്ചു കൂടുന്നതിന് അവസരം ഒരുക്കുക,തുടങ്ങിയ ലക്ഷങ്ങളോടെയാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ യുവജനക്ഷമ ബോർഡിന്റെ സഹകരണത്തോടെ സംസ്ഥാന വ്യാപകമായി കേരളോത്സവം സംഘടിപ്പിച്ചു വരുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളുടെ സഹായത്തോടെ പഞ്ചായത്ത് തലം മുതൽ ആരംഭിച്ച് സംസ്ഥാന തലം വരെയാണ് കലാ കായിക മത്സരങ്ങൾ നടക്കുന്നത്.

ശാന്തൻപാറ ഗ്രാമപഞ്ചായത്തിൽ പതിനാറാം തിയതി തുടക്കം കുറിച്ച കലാ കായിക മത്സരങ്ങൾ നാല് ദിവസങ്ങളിലായി വിവിധ വേദികളിൽ നടന്നു ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 15 നും 40 നും ഇടയിലുള്ള യുവജങ്ങൾക്ക് വേണ്ടിയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.ശാന്തൻപാറ പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ ഉത്‌ഘാടനം ചെയ്‌തു.ഇരുപത്തിയഞ്ച് ഇനം കലാകായിക മത്സരങ്ങളാണ് നടന്നത് മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസിന്റെ നേതൃത്വത്തിൽ നടന്ന സമാപന സമ്മേളനത്തിൽ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ ആർ ജയൻ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിത്യ സെലിൻ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി തുളസീധരൻ നായർ യൂത്ത് കോഡിനേറ്റർ സെഞ്ചു റ്റി ഷൈൻ,ഗ്രാമപഞ്ചായത്ത് മെമ്പർമാർ വിവിധ സംഘടനാ ഭാരവാഹികൾ നിരവധി യുവതി യുവാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow