തൊടുപുഴയില്‍ തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന; മൂന്ന് പ്രതികളും റിമാന്‍ഡില്‍

Oct 23, 2026 - 09:17
 0
തൊടുപുഴയില്‍ തട്ടുകടയുടെ മറവില്‍ 
കഞ്ചാവ് വില്‍പ്പന; മൂന്ന് പ്രതികളും റിമാന്‍ഡില്‍
This is the title of the web page

തൊടുപുഴ: തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പെരുമ്പിള്ളിച്ചിറ മഠത്തിക്കണ്ടം കണ്ണാത്തുകുഴിയില്‍ സിജോ ജോര്‍ജ് (സിജോപ്പി-47), തട്ടുകടയിലെ ജീവനക്കാരായ എറണാകുളം കാക്കനാട് കുസുമഗിരി മണ്ണാര്‍കോട്ടുമൂല വീട്ടില്‍ യാസീന്‍ അഷറഫ് (25), എരുമേലി കനകപ്പാലം പുത്തന്‍വീട്ടില്‍ ആഷിഖ് അന്‍സാരി (25) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

പ്രതികളുടെ ഫോണ്‍ രേഖകളടക്കം വിശദമായി പരിശോധിക്കുമെന്ന് തൊടുപുഴ പോലീസ് അറിയിച്ചു. കഞ്ചാവ് പെരുമ്പാവൂരില്‍നിന്ന് എത്തിച്ച ഉറവിടത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെരുമ്പാവൂരില്‍നിന്ന് സിജോയ്ക്ക് കഞ്ചാവ് എത്തിച്ചുനല്‍കിയിരുന്നത് ജീവനക്കാരനായ ആഷിഖാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. വില്‍പ്പനയ്ക്ക് സഹായിച്ചിരുന്നത് മറ്റൊരു ജീവനക്കാരനായ യാസീനാണെന്നും പോലീസ് പറയുന്നു.

തൊടുപുഴ നഗരത്തില്‍ തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന സിജോ ഒരു മാസത്തിലേറെയായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പ്രതികളുടെ ലഹരിവ്യാപാര ബന്ധങ്ങളും കഞ്ചാവ് വിതരണ ശൃംഖലയും കേന്ദ്രീകരിച്ചാണ് തുടര്‍ അന്വേഷണം നടത്തുന്നതെന്ന് തൊടുപുഴ ഡിവൈ.എസ്.പി സജി മാര്‍ക്കോസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow