ഇടുക്കി വന്യജീവി സങ്കേതത്തിലെ കണ്ണംപടി ഗവ: ട്രൈബൽ സ്കൂളിൽ മെഗാ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു
ഇടുക്കി വന്യജീവി സങ്കേതത്തിലെ കണ്ണംപടി ഗവ: ട്രൈബൽ സ്കൂളിൽ വച്ചാണ് മെഗാ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചത്.കേരള വനം വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന വനം വികസന ഏജൻസി (SFDA) ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന സ്നേഹ ഹസ്തം പദ്ധതിയുടെ ഭാഗമായാണ് ക്യാംപ് സംഘടിപ്പിച്ചത്.
ഉപ്പുതറ പഞ്ചായത്ത് പ്രസിഡൻ്റ് ജെയിംസ് കെ.ജെ ഉത്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗം ഷീബാ സത്യനാഥ് അധ്യക്ഷയായി.ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി ജയചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. കേരളത്തിൽ വനത്തിനുള്ളിൽ താമസിക്കുന്ന ആദിവാസികളുടെ ആരോഗ്യ പരിപാലനം ലക്ഷ്യമിട്ട് കേരളത്തിലുടനീളം 100 ക്യാമ്പുകൾ ഈ പദ്ധതിയിയുടെ ഭാഗമായ് നടത്തുന്നുണ്ട്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നുമായി ( IMA) സഹകരിച്ചാണ് ക്യാംപ് സംഘടിപ്പിച്ചത്.IMA അംഗങ്ങൾ ആയ കട്ടപ്പന സെൻ്റ് ജോൺസ് ആശുപത്ത്രിയിലെ 6 ഡോക്ടർമാർ രോഗികളെ പരിശോധിച്ച് മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു.ക്യാമ്പിൽ കണ്ണ് പരിശോധന നടത്തി ആവശ്യമായവർക്ക് സൗജന്യമായി കണ്ണടകളും നല്കി.
പഞ്ചായത്ത് അംഗം പി.ആർ രശ്മി , കണ്ണംമ്പടി ഊര് മൂപ്പൻ രാമൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോക്ടർ ഭഗവത് സിംഗ് (ജനറൽ മെഡിസിൻ ) ഡോക്ടർ അഭിഷേക് (നേത്ര രോഗം) ഡോക്ടർ പ്രദോഷ് (ഫിസിഷ്യൻ) ഡോക്ടർ സെബിൻ ( ജനറൽ സർജൻ) ഡോക്ടർ ധീരജ് (ഡെന്റൽ), ഡോക്ടർ ഷോൺ (nephrology)എന്നിവർ വിവിധ വകുപ്പ്കളെ പ്രതിനിധീകരിച്ചു പങ്കെടുത്തു.
അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ ബി പ്രസാദ് കുമാർ സെക്ഷൻ ഫോറെസ്റ്റ് ഓഫിസർ സജിമോൻ എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.



