കാറിന് തീപിടിച്ച് യുവാവ് മരിച്ചു
കാറിന് തീപിടിച്ച് യുവാവ് മരിച്ചു.മാവേലിക്കര കണ്ടിയൂരിൽ കാറിനു തീപിടിച്ചു,യുവാവ് മരിച്ചു.മാവേലിക്കര ഗേൾസ് സ്കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണ പ്രകാശ് ആണ് മരിച്ചത്.35വയസായിരുന്നു.പുലർച്ചെ 12.30 ന് ആണ് സംഭവം.കാർ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.



