ഇടുക്കിയിലെ ഭൂപ്രശ്നം പരിഹരിക്കുന്നതിനായി ഇന്ന് പ്രത്യേക മന്ത്രിസഭായോഗം.
പ്രത്യേക മന്ത്രിസഭായോഗം ഇന്ന് ചേരും.ഇടുക്കിയിലെ ഭൂപ്രശ്നം പരിഹരിക്കുന്നതിനായി കൊണ്ടുവരുന്ന ഭൂ പതിവ് നിയമഭേദഗതിയാണ് പ്രധാന ചർച്ചാവിഷയം. നടപ്പ് സമ്മേളനത്തിൽ കൊണ്ടുവരേണ്ട ബില്ലുകളുടെ കരടിനും മന്ത്രിസഭായോഗം അംഗീകാരം നൽകും. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയാണ് കൂടിയാണ് മന്ത്രിസഭായോഗം ചേരുന്നത്. സർക്കാർ ജീവനക്കാർക്കുള്ള ബോണസ് അടക്കമുള്ള കാര്യങ്ങളിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. 3000 കോടി രൂപ വായ്പ എടുത്ത് സാമ്പത്തിക പ്രതിസന്ധിക്ക് തൽക്കാലിക പരിഹാരം കാണാനുള്ള ശ്രമവും സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇതും ഇന്ന് മന്ത്രിസഭ പരിഗണിക്കും.