കട്ടപ്പന പുളിയന്മല ക്രൈസ്റ്റ് കോളേജിൽ ലോക സമാധാന ദിനത്തോട് അനുബന്ധിച്ച് സംവാദം നടത്തപ്പെട്ടു
കട്ടപ്പന പുളിയന്മല ക്രൈസ്റ്റ് കോളേജിൽ ലോക സമാധാന ദിനത്തോട് അനുബന്ധിച്ച് ഡിബേറ്റ് ക്ലബ്ബും സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റും സംയുക്തമായി ലോക സമാധാനം നിലനിർത്തുന്നതിൽ ഐക്യരാഷ്ട്ര സംഘടന പരാജയപ്പെട്ടുവോ?, ലോകസമാധാനത്തിന് സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസരം. എന്നീ വിഷയങ്ങളിൽ സംവാദം നടത്തപ്പെട്ടു.
നമ്മുടെ ആശയങ്ങളെ തുറന്ന് പറയുകയും, പരസ്പരം കാര്യങ്ങളെ സംസാരിച്ച് മനസ്സിലാക്കുകയും, പുതിയ കാര്യങ്ങളെ കണ്ടെത്തുകയും ചെയ്തു. വായനയിലേക്കും, ലോക പരിചയത്തിലേക്കും കുട്ടികൾ നടന്നു കയറുവാനുള്ള ഒരു അവസരം ഇതിലൂടെ ഒരുങ്ങി.
പരിപാടികൾക്ക് നേതൃത്വം നൽകിയത് ഡിബേറ്റ് ക്ലബ് കോർഡിനേറ്റർ മോബിൻ എബ്രഹാം, സോഷ്യൽ ഡിപ്പാർട്ട്മെന്റ് അധ്യാപകരായ ആൽബിറ്റ കുര്യൻ, ക്രിസ്റ്റിനാ ജോയ്, റിബിത മേരി റാണ,സാനിജ മേരി എബ്രഹാം മാനേജ്മെന്റ് വിഭാഗം അദ്ധ്യാപകൻ ശരത് എസ് നായർ, എന്നിവരായിരുന്നു. വിദ്യാർത്ഥി പ്രതിനിധികളായി സോഷ്യൽ വർക്ക് വിഭാഗം ഒന്നാംവർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളായ ഹെൽന ആൻ ജോൺസൺ, ജെബിൻ സ്കറിയ, ജോസൺ, റെനി മോൾ എന്നിവരായിരുന്നു.



