കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു

Sep 18, 2025 - 14:02
 0
കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു
This is the title of the web page

കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്റ് മീഡിയ സ്ട്രാറ്റജിസ്, പോസ്റ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്റ് മീഡിയസ്ട്രാറ്റജിസ്, ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്റ് മീഡിയ സ്ട്രാറ്റജിസ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ബിരുദം നേടിയവര്‍ക്കും പ്ലസ്ടു കഴിഞ്ഞവര്‍ക്കും അനുയോജ്യമായ കോഴ്സുകള്‍ തിരഞ്ഞെടുക്കാം. മാധ്യമ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ്, പരിശീലനം, എന്നിവയും കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് സപ്പോര്‍ട്ടും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പത്രപ്രവര്‍ത്തനം, ടെലിവിഷന്‍ ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത മാധ്യമ പ്രവര്‍ത്തനം, വാര്‍ത്ത അവതരണം, ആങ്കറിങ്ങ്, വീഡിയോഗ്രാഫി,വീഡിയോ എഡിറ്റിംഗ്, പി ആര്‍, അഡ്വര്‍ടൈസിംഗ്, എന്നിവയിലാണ് പരിശീലനം ലഭിക്കുക.

തിരുവനന്തപുരം ജില്ലയിലെ കെല്‍ട്രോണ്‍ സെന്ററിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. സെപ്റ്റംബര്‍ 25 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9544958182. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, സെക്കന്റ് ഫ്ളോര്‍,ചെമ്പിക്കളം ബില്‍ഡിംഗ്,ബേക്കറി ജംഗ്ഷന്‍, വഴുതക്കാട,് തിരുവനന്തപുരം 675014

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow