കേരള റിയൽ എസ്റ്റേറ്റ് അസോസിയേഷൻ INTUC ജില്ല കമ്മിറ്റി ഓഫീസ് വണ്ടൻമേട് കൊച്ചറയിൽ ഉദ്ഘാടനം ചെയ്തു

12 വർഷമായി പ്രവർത്തിച്ചു വരുന്ന സംഘടനയാണ് കേരള റിയൽ എസ്റ്റേറ്റ് അസോസിയേഷൻ .അസോസിയേഷന്റെ ജില്ലാ കമ്മിറ്റി ഓഫീസ് വണ്ടൻമേട് കൊച്ചറയിലാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.റിയൽ എസ്റ്റേറ്റ് ഓഫീസിന്റെ ഉദ്ഘാടനം ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി പി ആർ അയ്യപ്പൻഅയ്യപ്പൻ നിർവ്വഹിച്ചു.
ഓഫീസിൻ്റെ ഭാഗമായി ആരംഭിച്ചിരിക്കുന്ന ആധാരം എഴുത്ത് ഓഫീസിന്റെ ഉദ്ഘാടനം വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് മാനങ്കേരിയിൽ നിർവ്വഹിച്ചു.റിയൽ എസ്റ്റേറ്റ് യൂണിയൻ ജില്ലാ പ്രസിഡണ്ട് വി കെ മുത്തുകുമാർ അധ്യക്ഷനായിരുന്നു.ചടങ്ങിൽ പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വണ്ടൻമേട് MES സ്കൂളിലേ വിദ്യാർത്ഥിനിക്ക് ലാപ്ടോപ്പ് നൽകി.
കേരള റിയൽ എസ്റ്റേറ്റ് അസോസിയേഷൻ നിരവധി സന്നദ്ധ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.ഉദ്ഘാടന യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ജോബൻ പാനോസ് , ഐഎൻടിയുസി റീജണൽ പ്രസിഡന്റ് സന്തോഷ് അമ്പിളി വിലാസം,കെ പി സുദർശനൻ, സിസി കൊച്ച്, സണ്ണി തേവർതുണ്ടിയിൽ ,ബാബു വാളിപ്ളാക്കൽ,ബിജു അക്കാട്ടുമുണ്ട തുടങ്ങിയവർ പങ്കെടുത്തു.