ഭൂപ്രശ്നത്തിന് പരിഹാരമില്ല; ആഗസ്റ്റ് 19ന് ഇടുക്കിയിൽ കോൺഗ്രസ് ഹർത്താൽ

Aug 6, 2023 - 18:05
 0
ഭൂപ്രശ്നത്തിന് പരിഹാരമില്ല; ആഗസ്റ്റ് 19ന് ഇടുക്കിയിൽ കോൺഗ്രസ് ഹർത്താൽ
This is the title of the web page

1964, 1993 ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, നിർമ്മാണ നിരോധനം പിൻവലിക്കുക, പട്ടയം വിതരണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആഗസ്ത് 19ന് ഇടുക്കി ജില്ലയിൽ ഹർത്താൽ നടത്തുവാൻ ചെറുതോണിയിൽ ചേർന്ന ഡി.സി.സി നേതൃയോഗം തീരുമാനിച്ചു. കഴിഞ്ഞ ഏഴ് വർഷമായി ഇടുക്കിയിലെ കർഷകരെ നിരന്തരം കബളിപ്പിച്ചു കൊണ്ടിരിക്കുന്ന ഇടതു സർക്കാർ മൂന്നാർ മേഖലയുടെ പേര് പറഞ്ഞ് 13 പഞ്ചായത്തുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഡിജിറ്റൽ സർവേയിലൂടെ കർഷകൻ്റെ കൈവശമിരിക്കുന്ന പട്ടയമില്ലാത്ത ഭൂമി സർക്കാർ ഏറ്റെടുക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്. പുരാവസ്തു സർവേയുമായി സർക്കാർ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. ജില്ലയിലെ പട്ടയ നടപടികൾ പൂർണമായി തടസ്സപ്പെട്ട അവസ്ഥയിലാണ്. 2019 ഡിസംബർ 17നു മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലെ തീരുമാനപ്രകാരം ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുവാനുള്ള ഒരു നീക്കവും ഇതുവരേയും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്കു പലവട്ടം നിവേദനം നൽകി എൽ.ഡി.എഫ് ജില്ലാ നേതൃത്വം ജനങ്ങളെ വിഡ്ഡികളാക്കിക്കൊണ്ടിരിക്കുകയാണ്. ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നേതാക്കളായ ഇ.എം ആഗസ്തി, ജോയി തോമസ്, റോയ്.കെ.പൗലോസ്, ഇബ്രാഹിം കുട്ടി കല്ലാർ, എ.കെ.മണി, ജോയി വെട്ടിക്കുഴി, എ.പി ഉസ്മാൻ, തുടങ്ങിയവർ പ്രസംഗിച്ചു. ഹർത്താലിനു മുന്നോടിയായി 16ന് ദേവികുളം ആർഡിഒ ഓഫീസിലേക്ക് കർഷക മാർച്ച് നടത്തുമെന്നും സി പി മാത്യു അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow