കുമളി ചെങ്കര ശങ്കരഗിരിയിൽ തോട്ടം തൊഴിലാളികളുമായി വന്ന ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. 18 പേർക്ക് പരുക്ക്.
കുമളി ചെങ്കര പുല്ലുമേട് ശങ്കരഗിരിയിൽ തോട്ടം തൊഴിലാളികളുമായി വന്ന ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. 18 പേർക്ക് പരുക്ക്.നാലു പേരെ കട്ടപ്പന സെൻ്റ് ജോൺസ് ആശുപത്രിയിലും മറ്റുള്ളവരെ കുമളി 66 ആശുപത്രിയിലും പ്രവേശിപ്പിച്ചു.രണ്ട് പേരുടെ നില ഗുരുതരമാണ് .ഇവരെ തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ആനവിലാസത്ത് പണി കഴിഞ്ഞ് വന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു.



