ഇടുക്കി ആനച്ചാൽ ചിത്തിരപുരത്ത് റിസോർട്ട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം ; അപകടത്തിൽ രണ്ട് പേർ മരിച്ചു
ഇടുക്കി ആനച്ചാൽ ചിത്തിരപുരത്ത് റിസോർട്ട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് പേർ മരിച്ചു. ശങ്കുപ്പടി സ്വദേശി രാജീവൻ, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. റിസോർട്ട് നിർമ്മാണത്തിനായി മണ്ണെടുക്കുന്നതിനിടെ മൺകൂന ഇടിഞ്ഞ് വീഴുകയായിരുന്നു. അടിമാലി, മൂന്നാർ ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തി.



