കട്ടപ്പന താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ സ്ത്രീ എന്ന പേരിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി ആരോഗ്യ പരിശോധനയുടെ ഭാഗമായുള്ള ക്യാമ്പയിന് തുടക്കമായി

രോഗാതുരത തടയുന്നതിനും ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിനും സർക്കാരിൻറെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ഇതിൻറെ ഭാഗമായാണ് സ്ത്രീ എന്ന പേരിൽ ക്യാമ്പയിന് തുടക്കമായിരിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപരിപാലനം ലക്ഷ്യം ഉള്ള പരിശോധനകൾ ആണ് ഇതിൻറെ ഭാഗമായി നടക്കുന്നത്.
സെപ്റ്റംബർ 16 മുതൽ 2026 മാർച്ച് 8 വരെ നീണ്ടു നിൽക്കുന്ന ആരോഗ്യ പരിശോധന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി നടക്കുക.ചൊവ്വ വ്യാഴം ശനി ദിവസങ്ങളിൽ രാവിലെ 9മുതൽ ഉച്ചയ്ക്ക് 1 മണി വരെ പ്രത്യേക പരിശോധനഇതിൻറെ ഭാഗമായി ആശുപത്രിയിൽ ഉണ്ടാകും.
ഹോസ്പിറ്റൽ സുപ്രണ്ട് Dr. ഉമ അധ്യക്ഷതയിൽ ചെയർമാൻ യോഗം കട്ടപ്പന നഗരസഭ. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി ഉദ്ഘാ ടനം ചെയ്തു.പീഡിയട്രീഷ്യൻ ഡോ: അനുരൂപ് ക്ലാസ്സ് നയിച്ചു.ആശുപത്രി ജീവനക്കാർ നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.