ബോഡിമെട്ടിൽ നായാട്ട് സംഘം പിടിയിൽ;നാടൻ തോക്ക് കണ്ടെത്തി

രാജാക്കാട് സ്വദേശികളായ ഡസിൻ, ദിനേശ് എന്നിവരെയാണ് അതിർത്തി മേഖലയായ ബോഡി മെട്ടിൽ നിന്നും പിടികൂടിയത് ഇവരുടെ പക്കൽ നിന്ന് നാടൻ തോക്ക് കണ്ടെത്തി.ദേവികുളം റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ വന മേഖലയിലും സമീപ പ്രദേശങ്ങളിലും നടത്തിയ പരിശോധനക്കിടെയാണ് ബോഡി മെട്ട് ചെക്ക് പോസ്റ്റിനു സമീപത്ത് വച്ച് ഓട്ടോ റിക്ഷയിൽ സഞ്ചരിയ്ക്കുകയായിരുന്ന പ്രതികൾ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് നാടൻ തോക്കും കണ്ടെടുത്തു. കഴിഞ്ഞ ദിവസവും വനം വകുപ്പ് ഉദ്യോഗസ്ഥർ നായാട്ട് സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു.