കർഷക കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന മൃഗാശുപത്രിയിൽ ഒരു വർഷത്തിൽ അധികമായി ഡോക്ടർ ഇല്ലാത്തതിൽ പ്രതിഷേധിച്ച് കൊണ്ട് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
കർഷക കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന മൃഗാശുപത്രിയിൽ ഒരു വർഷത്തിൽ അധികമായി ഡോക്ടർ ഇല്ലാത്തതിൽ പ്രതിഷേധിച്ച് കൊണ്ട് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തങ്കച്ചൻ പാണാട്ടിൽ അധ്യക്ഷത വഹിച്ച പ്രതിഷേധ സദസ്സ് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനട്ട് ഉദ്ഘാടനം ചെയ്തു. കോൺഗ്രസിന്റെയും കർഷക കോൺഗ്രസിന്റെയും മറ്റു പോഷക സംഘടനകളുടെയും നേതാക്കൾ പങ്കെടുത്തു.



