കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന 'പവർ പ്ലസ് ഇടുക്കി ' എന്ന പേരിലുള്ള ഊർജ ക്യാമ്പയിന്റെ ഉദ്ഘാടനം നടന്നു
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന 'പവർ പ്ലസ് ഇടുക്കി ' എന്ന പേരിലുള്ള ഊർജ ക്യാമ്പയിൻ ഉദ്ഘാടനം തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ജെസ്സി ആൻ്റണി കോലാനി - മഞ്ഞ മാവിൽ നിർവ്വഹിച്ചു. വീടുകളിലും സ്ഥാപനങ്ങളിലുമായി ഒരു മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി നിലയം സ്ഥാപിക്കുക എന്നതാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
പരിഷദ് ജില്ലാ പ്രസിഡണ്ട് ശശിലേഖാ രാഘവൻ്റെ അധ്യക്ഷതയിൽ കൂടിയയോഗത്തിൽ കൗൺസിലർ ആർ.ഹരി, പരിഷ്ദ് പ്രൊഡക്ഷൻ സെൻ്റർ ചുമതലക്കാരി പ്രിയ തുടങ്ങിയവർ ആശംസ പ്രസംഗങ്ങൾ നടത്തി യോഗത്തിന് വി.വി.ഷാജി സ്വാഗതവും ടി.എൻ മണിലാൽ നന്ദിയും പറഞ്ഞു.



