എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ അക്ബറിന്റെ ഏട്ടാമത് പുസ്തകമായ 'പടച്ചോള്‍' പ്രകാശനം നടന്നു

Sep 8, 2025 - 16:38
 0
എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ അക്ബറിന്റെ ഏട്ടാമത് പുസ്തകമായ 'പടച്ചോള്‍' പ്രകാശനം നടന്നു
This is the title of the web page

നേര്യമംഗലം സ്വദേശിയായ കവി അക്ബറിന്റെ ഏട്ടാമത് പുസ്തകം ആണ്' പടച്ചോള്‍'. ഉമ്മയോര്‍മ്മ കുറിപ്പുകളുടെ സമാഹരമായ പുസ്തകത്തിന്റെ പ്രകാശനം നെല്ലിമറ്റം, കവളങ്ങാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ ആണ് നടന്നത്. കവി വിജില അധ്യക്ഷത വഹിച്ച ചടങ്ങില്‍ കവിയും ഗാനരചയിതാവുമായ സച്ചിദാനന്ദന്‍ പുഴങ്കര പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു. അക്ബറിന്റെ മക്കളായ അഹാന, സുനേന എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങി.

ചടങ്ങില്‍ കവി രശ്മി കേളു പുസ്തകാവതരണം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മനോജ് നാരായണന്‍, എഴുത്തുകാരായ ഡോ. എം ബി മനോജ്, ഡോ. സുധീര്‍ ബാബു, ജോസ് കോനാട്ട്, സനല്‍ ചക്രപാണി, റെജി നളന്ദ, സീറോ ശിവറാം, മുന്‍ കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ,

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കെ. എം അബ്ദുള്‍ കരീം, അലിയാര്‍ എന്‍.എം, പ്രസാധകന്‍ സന്ദീപ് കെ രാജ് തുടങ്ങിയവര്‍ സംസാരിച്ചു. അക്ബറിന്റെ ഉമ്മയെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരത്തിന്റെ പ്രസാധനം നിര്‍വ്വഹിച്ചിരിക്കുന്നത് തിരുവനന്തപുരം പാപ്പാത്തി പുസ്തകങ്ങള്‍ ആണ്. അക്ബറിന്റെ കവിതകള്‍ ഇംഗ്ലീഷ്, ഹിന്ദി, മറാത്ത, തെലുങ്ക്, തമിഴ്,

കന്നട ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. എക്‌സെല്ലര്‍ ബുക്‌സ് ഇന്റര്‍ നാഷണല്‍ എക്സലന്‍സ് അവാര്‍ഡ് അടക്കമുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള അക്ബര്‍, അടിമാലിയിലെ കേരള വിഷന്‍ മീഡിയാനെറ്റ് ചാനലില്‍ ന്യൂസ് എഡിറ്റര്‍ ആണ്. നബീസയാണ് ഭാര്യ.

What's Your Reaction?

like

dislike

love

funny

angry

sad

wow