ഇടുക്കിയിൽ വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു
ഇടുക്കിയിൽ വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു.ഇടുക്കി മണിയാറൻകുടിയിലാണ് സംഭവം.പാസ്റ്ററായി ജോലി ചെയ്യുന്ന ജോൺസൻ്റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്.പോലീസും ആരോഗ്യ വകുപ്പും ഇടപെട്ട് അമ്മയെ ആശുപത്രിയിലേക്ക് മാറ്റി.ഇടുക്കി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.വിശ്വാസ പ്രകാരമാണ് ആശുപത്രിയിൽ ചികിത്സ തേടാത്തതെന്നാണ് പോലീസിന് ലഭിച്ച സൂചന.



