കരിമല ഫാത്തിമ മാതാ പള്ളി പശ്ചാത്തലമാക്കി പരിശുദ്ധമാതാവിന്‍റെ പിറവി തിരുനാളിനോട് അനുബന്ധിച്ച് വീഡിയോ ആല്‍ബം പുറത്തിറക്കി

Sep 8, 2025 - 15:03
 0
കരിമല ഫാത്തിമ മാതാ പള്ളി പശ്ചാത്തലമാക്കി പരിശുദ്ധമാതാവിന്‍റെ പിറവി തിരുനാളിനോട് അനുബന്ധിച്ച് വീഡിയോ ആല്‍ബം പുറത്തിറക്കി
This is the title of the web page

സ്നേഹത്തിnteyum കരുണയുടേയും പ്രതീകമായ പരിശുദ്ധ കന്യാമറിയത്തിന്‍റെ പിറവി തുരുനാളില്‍ ആത്മീയതയുടെ ഉണര്‍വ്വ് പകര്‍ന്ന് കൊണ്ടാണ് സ്നേഹ സ്വാന്ത്വനം എന്ന വീഡിയോ ആല്‍ബ്ബം പുറത്തിറക്കിയത്. കരിമല പള്ളി പശ്ചാത്തലമാക്കിയാണ് ആല്‍ബ്ബം തയ്യാറാക്കിയത്. ആത്മീയതിയില്‍ നിന്നും വഴിമാറി സഞ്ചരിക്കുകയും പിന്നീട് പശ്ചാത്താപത്തിലൂടെയുള്ള പ്രര്‍ത്ഥനയില്‍ പരിശുദ്ധ കന്യാമറിയത്തിന്‍റെ ഇടപെടല്‍ ഉണ്ടാകുന്നതുമാണ് പ്രമേയം. ആല്‍ബത്തിന്‍റെ പ്രകാശന കര്‍മ്മം കരിമല പള്ളിയില്‍ വച്ച് വികാരി ഫാ. ആന്‍റണി പാറക്കടവില്‍ നിര്‍വ്വഹിച്ചു. 

 സ്നേഹ കമ്മൂണിക്കേഷന്‍റെ ബാനറില്‍ സാജു ചെമ്മലക്കുഴിയാണ് അമ്മേ നിന്‍ എന്ന സംഗീത ആല്‍ബ്ബം നിര്‍മ്മിച്ചിരിക്കുന്നത്. പ്രശസ്ഥ എവുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ആന്‍റണി മുനിയറ എഴുതിയ വരികള്‍ക്ക് എന്‍ എം ജോയി സംഗീത സംവിധാനം നിര്‍വ്വഹിച്ച് വില്‍സരാജാണ് ആലപിച്ചിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മാധ്യമ പ്രവര്‍ത്തകനായ ജോജി ജോണ്‍ ക്യാമറ ചെയ്തിരിക്കുന്ന ആല്‍ബത്തിന്‍റെ തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് മാധ്യമ പ്രവര്‍ത്തകന്‍ സന്ദീപ് രാജാക്കാടാണ്. എഡിറ്റിംഗ് അരുണ്‍ രാജുവാണ്. പള്ളിവികാരി ഫാ. ആന്‍റണി പാറക്കടവില്‍, സിസ്റ്റര്‍ ജോമി എസ് എച്ച്, സന്ദീപ് രാജാക്കാട്, ചിന്നമ്മ ജോയി, ദീപ്തി മോനായി, നീതു ജീയോ, അഷിന്‍ ഷാജി, നമിതാ പി എം എന്നിവര്‍ പ്രധാന വേഷമിട്ടു. ഒപ്പം ഒരിടവകയിലെ പൂരിഭാഗം ആളുകളും ആല്‍ബത്തിന്‍റെ ഭാഗമായി എന്ന പ്രത്യേകതയും ഉണ്ട്. 

വിജയകരമായി പൂര്‍ത്തികരിച്ച് പുറത്തിറക്കിയ ആല്‍ബത്തിന്‍റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിജി സി ജെ ആണ്. സാങ്കേതിക സഹായങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പള്ളി കൈക്കാരന്മാരായ ജിയോ കാവാലത്ത്, അബീഷ് കുളമാക്കല്‍ എന്നിവരാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow