കട്ടപ്പന നരിയമ്പാറ സെൻ്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്നു വന്ന എട്ടുനോമ്പാചരണം സമാപിച്ചു

Sep 8, 2025 - 15:19
 0
കട്ടപ്പന നരിയമ്പാറ സെൻ്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്നു വന്ന എട്ടുനോമ്പാചരണം സമാപിച്ചു
This is the title of the web page

കട്ടപ്പന നരിയമ്പാറ സെൻ്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്നു വന്ന എട്ടുനോമ്പാചരണം സമാപിച്ചു. സദാനന്തപുരം സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. മർക്കോസ് ജോർജ് പള്ളിയമ്പിൽ വി. കുർബ്ബാനക്ക് മുഖ്യ കാർമികത്വം വഹിച്ചു.

ഓഗസ്റ്റ് 31ന് കൊടിയേറ്റിയതോടെയാണ് ദേവാലയത്തിൽ എട്ടുനോമ്പാചരണത്തിന് തുടക്കമായത്. തുടർന്നുള്ള ദിവസങ്ങളിൽ പ്രഭാത നമസ്കാരം, വി. കുർബ്ബാന, മദ്ധ്യസ്ഥ പ്രാർത്ഥന, സന്ധ്യാനമസ്കാരം എന്നിവ നടന്നു. സെപ്റ്റംബർ ഏഴാം തീയതി ഞായറാഴ്ച്ച നടന്ന വി. കുർബ്ബാനക്ക് ഇടുക്കി ഭദ്രാസനാധിപൻ സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികനായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 തുടർന്ന് ഓഫീസ് കെട്ടിടത്തിൻ്റെ നിർമ്മാണ ശിലാസ്ഥാപന കർമ്മം മെത്രാപ്പോലീത്ത നിർവഹിച്ചു. എട്ടുനോമ്പിൻ്റെ സമാപന ദിവസം പ്രഭാത നമസ്കാരത്തിന് ശേഷം വി. കുർബ്ബാന നടന്നു. സദാനന്തപുരം സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. മർക്കോസ് ജോർജ് പളളിയമ്പിൽ മുഖ്യകാർമികത്വം വഹിച്ചു.കോട്ടയം ഭദ്രാസന അംഗം ഫാ. സഖറിയ പെരിയവർമറ്റം പെരുന്നാൾ സന്ദേശം നൽകി.

തുടർന്ന് പ്രദക്ഷിണം, ആശിർവ്വാദം, നേർച്ചവിളമ്പ്, കൊടിയിറക്ക് എന്നിവയോടെ എട്ടുനോമ്പാചരണം സമാപിച്ചു. ഇടവക വികാരി ഫാ. കുര്യാക്കോസ് വാലയിൽ, കൈസ്ഥാനി സാബു വി മാത്യു വാഴപ്പറമ്പിൽ, സെക്രട്ടറി ഷൈൻ സ്കറിയ നെടുവേലിൽ എന്നിവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow