സുവർണ ക്ലബ് റീഡിങ് റൂം ആൻഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരുപാടി സംഘടിപ്പിച്ചു
വിവിധങ്ങളായ ആഘോഷ പരിപാടികളോടെ യാണ് സുവർണ ക്ലബ് റീഡിങ് റൂം ആൻഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരുപാടി സംഘടിപ്പിച്ചത്. മന്ത്രി റോഷി ആഗസ്റ്റിൻ ഉത്ഘാടനം ചെയ്തു. വിവരങ്ങളായ ഓണാഘോഷ മത്സരങ്ങൾ രാഹുൽ കൊച്ചാപ്പിയുടെ ഗാനമേള എന്നിവയും സംഘടിപ്പിച്ചിരുന്നു.
പരുപാടിയിൽ 100 സമ്മാനങ്ങൾ വിതരണം ചെയ്തു.സമ്മാന കൂപ്പൻ നറുക്കെടുപ്പ് നടന്നു.അംഗൻവാടി ആശാപ്രവർത്തകർ ക്ലീനിങ് സ്റ്റാഫ് ഹരിതകർമ്മസേന എന്നിവരെ ആദരിച്ചു. എം എ സുരേഷ് ആദ്യക്ഷത വഹിച്ചു. വി ആർ സജി, കെ ആർ രാമചന്ദ്രൻ, മനോജ് എം തോമസ് , ലിജോബി ബേബി, ബീന ജോബി, നിഷ പി എം, ഷമേജ് കെ ജോർജ് , ടി ശശി, ജോഷി കുട്ടട , മഞ്ജു സതീഷ് എന്നിവർ സംസാരിച്ചു.



