ജീപ്പിൻറെ ബ്രേക്ക് കേബിൾ സാമൂഹ്യവിരുദ്ധർ മുറിച്ച് മാറ്റി ; വൻഅപകടത്തിൽ നിന്നും കുടുംബാംഗങ്ങൾ തലനാരിഴക്ക് രക്ഷപ്പെട്ടു

Sep 6, 2025 - 13:10
 0
ജീപ്പിൻറെ ബ്രേക്ക് കേബിൾ സാമൂഹ്യവിരുദ്ധർ
മുറിച്ച് മാറ്റി ; വൻഅപകടത്തിൽ നിന്നും കുടുംബാംഗങ്ങൾ തലനാരിഴക്ക് 
രക്ഷപ്പെട്ടു
This is the title of the web page

ജീപ്പിൻറെ ബ്രേക്ക് കേബിൾ സാമൂഹ്യവിരുദ്ധർ മുറിച്ച് മാറ്റി.വൻഅപകടത്തിൽ നിന്നും കുടുംബാംഗങ്ങൾ തലനാരിഴക്ക് രക്ഷപ്പെട്ടു.കൊന്നത്തടി പഞ്ചായത്തിലെ മുനിയറയിൽ വീടിനോടു ചേർന്ന് പാർക്ക് ചെയ്തിരുന്ന ജീപ്പിൻറെ ബ്രേക്ക് കേബിൾ സാമൂഹ്യവിരുദ്ധർ മുറിച്ച നിലയിൽ കണ്ടെത്തി. മുനിയറ തിങ്കൾക്കാട് വീടിൻ്റെ ഷെഡിൽ പാർക്ക് ചെയ്തിരുന്ന ബിനു ഇലവുങ്കലിൻ്റെ ജീപ്പിൻ്റെ ബ്രേക്ക് കേബിളാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

കേബിൾ മുറിച്ചത് അറിയാതെ ജീപ്പ് ഇറക്കം ഇറങ്ങിയപ്പോൾ ബ്രേക്ക് നഷ്ടപ്പെട്ട് ഒരു കല്ലിൽ തട്ടി വണ്ടി നിൽക്കുകയായിരുന്നു . ഹാൻഡ് ബ്രേക്ക് വലിച്ച് വണ്ടി നിർത്തിയെങ്കിലും ബിനുവിൻ്റെ മക്കൾ രണ്ടുപേരും വണ്ടിയുടെ മുന്നിൽ ഉണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ് തലനാരിഴയ്ക്ക് കുട്ടികൾ രക്ഷപ്പെട്ടത്.വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പോലീസ് അധികൃതർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.. സാമൂഹ്യ വിരുദ്ധരുടെ ശല്യം  മുനിയറ മേഖലയിൽ തുടരുന്ന സാഹചര്യത്തിൽ രാത്രികാലങ്ങളിൽ പോലീസ് പട്രോളിംഗ് അടിയന്തരമായി ഏർപ്പെടുത്തണമെന്നും സാമൂഹ്യവിരുദ്ധരെ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു

What's Your Reaction?

like

dislike

love

funny

angry

sad

wow