കട്ടപ്പന പുളിയന്മലയിൽ പട്ടാപകൽ വീട്ടിൽ നിന്നും ഏലക്ക മോഷണം ; രണ്ട് പേർ അറസ്റ്റിൽ
പുളിയന്മല ഗണപതി പാലം അഡ്വക്കറ്റ് അരുൺ വർഗീസിൻ്റെ വീട്ടിൽ നിന്നും പട്ടാപ്പകൽ ഏലക്ക സ്റ്റോറിൽ ഉണക്കാൻ കൊണ്ടുപോകാനായി സൂക്ഷിച്ചിരുന്ന രണ്ടു ചാക്ക് പച്ച ഏലക്ക സ്കൂട്ടറിൽ എത്തി മോഷ്ടിച്ചോണ്ട് പോയി. മോഷ്ടിച്ച ഏലക്ക കട്ടപ്പനയിലുള്ള മലഞ്ചരക്ക് കടയിൽ വിൽപ്പന നടത്തിയ പുളിയന്മല കഞ്ഞിപ്പാറ പ്രിയ ഭവനിൽ പ്രവീൺ( 25), പുളിയന്മല കഞ്ഞിപ്പാറ പാറക്കൽ വീട്ടിൽ വിഷ്ണു ( 24 )എന്നിവരെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു.
പ്രവീണിനെ തമിഴ്നാട് തേനിയിൽ നിന്നും വിഷ്ണുവിനെ കഞ്ഞിപ്പാറയിൽ വെച്ചും ആണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കമ്പംമെട്ട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോൻ്റെ നിർദ്ദേശപ്രകാരം വണ്ടൻമേട് പോലീസ് സ്റ്റേഷൻ SHO ഷൈൻ കുമാർ A, SI ബിനോയ് എബ്രഹാം, പ്രകാശ് ജി, വിനോദ് കുമാർ കെ എൻ , ASI മാരായ ഷിജോ KT, ജോസ് സെബാസ്റ്റ്യൻ, ജെയിംസ് ജോർജ് ,SCPO മാരായ ജയൻ N , ജയമോൻ മാത്യു , സലിം മുഹമ്മദ് , പ്രശാന്ത് കെ മാത്യു ,CPO മാരായ സ്റ്റെനിൻ R, ബിനു K ജോൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കി പീരുമേട് സബ്ജയിലിൽ റിമാൻഡ് ചെയ്തു.



